#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 20, 2024 09:26 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com ) ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം മാമം ആറ്റിലെ കൊല്ലായികടവില്‍ നിന്ന് കണ്ടെത്തി.

ഊരുപൊയ്ക മംഗ്ലാവ് മുക്ക് സ്വദേശി രാഹുലാണ് (കണ്ണന്‍-30) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തിലെ സ്‌കൂബാ ടീമംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാഹുലിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പേഴ്‌സും ഫോണുമെല്ലാം വീട്ടില്‍ വച്ചിട്ടാണ് രാഹുല്‍ പുറത്തുപോയത്. വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന്, ആറ്റിങ്ങല്‍ പോലീസില്‍ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലായി കടവിന് സമീപം ആറ്റുതീരത്ത് ചെരുപ്പ് ഊരിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടർന്ന്, നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരം അറിയിച്ചു. പിന്നീട് സ്‌കൂബാടീം നടത്തിയ തിരച്ചിലിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയാണെന്ന നി​ഗമനത്തിലാണ് പോലീസ്. തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും മൃതദേഹപരിശോധനാഫലം കൂടി ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

#body #missing #youth #found #dead #river

Next TV

Related Stories
#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

Sep 20, 2024 10:55 PM

#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
#theft | കണ്ണൂരിൽ  പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

Sep 20, 2024 10:03 PM

#theft | കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

ക്വാട്ടേർസിന്റെ പിറക് വശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത്...

Read More >>
#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

Sep 20, 2024 09:27 PM

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...

Read More >>
#Nipah | ആശ്വാസമായി നിപ;  ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Sep 20, 2024 08:54 PM

#Nipah | ആശ്വാസമായി നിപ; ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്....

Read More >>
#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

Sep 20, 2024 08:48 PM

#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ്...

Read More >>
#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:36 PM

#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
Top Stories