#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി
Sep 20, 2024 09:27 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) മുണ്ടക്കൈ ചൂരൽ മല ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല.

പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ കേരളം വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. ആദ്യഘട്ട ധനസഹായമെന്ന നിലയിൽ കേരളം ചോദിച്ചത് 1202 കോടി രൂപയാണ്.

ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവക്ക് കണക്കാക്കിയ തുകയാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ദില്ലിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു. ദുരന്തം നടന്ന് 51 ദിവസമായിട്ടും ഇതിലും ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല.

വയനാട് ദുരന്ത പുനരധിവാസത്തിന്‍റെ പേരിൽ ഒരു രൂപപോലും സംസ്ഥാനത്തിന് നൽകിയിട്ടുമില്ല. പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദർശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ശുപാര്‍ശയിലും തുടര്‍ നടപടികളും എങ്ങുമെത്താത്ത അവസ്ഥയാണ്.

കേന്ദ്ര സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചാൽ ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് പോലും കിട്ടാറില്ലെന്നതാണ് പലപ്പോഴും കേരളത്തിന്‍റെ അനുഭവം.

പ്രളയ കാലത്ത് ആദ്യഘട്ട സഹായമായി 271 കോടി ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നൽകിയത് വെറും 70 കോടി രൂപയാണ്.

#Center #without #decision #Kerala #asked #1202 #crores #first #phase #rehabilitation #Wayanad

Next TV

Related Stories
#methamphetamine | ഹൈവേ പട്രോളിങ്ങിനിടെ മെത്താംഫിറ്റമിനുമായി 21-കാരൻ എക്സൈസ് പിടിയിൽ

Nov 10, 2024 09:19 PM

#methamphetamine | ഹൈവേ പട്രോളിങ്ങിനിടെ മെത്താംഫിറ്റമിനുമായി 21-കാരൻ എക്സൈസ് പിടിയിൽ

സംഘത്തിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)...

Read More >>
#rescue | കോഴിക്കോട് അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ് കറവപ്പശു; രക്ഷകരായി അഗ്നിരക്ഷാസേന

Nov 10, 2024 09:10 PM

#rescue | കോഴിക്കോട് അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ് കറവപ്പശു; രക്ഷകരായി അഗ്നിരക്ഷാസേന

അഞ്ചടിയോളം താഴ്ചയുള്ള കുഴിയില്‍ ഈ സമയം നിറയെ ചാണകമുണ്ടായിരുന്നു. കുഴിയില്‍ നിന്ന് തിരിച്ച് കയറാന്‍ കഴിയാത്ത വിധം പശു...

Read More >>
#MDMA | വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി മധ്യവയസ്കൻ പിടിയില്‍

Nov 10, 2024 08:59 PM

#MDMA | വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി മധ്യവയസ്കൻ പിടിയില്‍

സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷും സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷുമാണ് പ്രതിയെ...

Read More >>
#Roadshow | ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവറിന്റെ പ്രതികാര റോഡ് 'ഷോ'; പ്രവർത്തകരുമായി തർക്കം

Nov 10, 2024 08:27 PM

#Roadshow | ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവറിന്റെ പ്രതികാര റോഡ് 'ഷോ'; പ്രവർത്തകരുമായി തർക്കം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന്...

Read More >>
#accident | ബൈക്കപകടത്തിൽ യുവാവ് മരിച്ചു, അപകടം പ്രസവാനന്തര ചികിത്സയിലായിരുന്ന സഹോദരിയെ കാണാൻ പോകുന്നതിനിടെ

Nov 10, 2024 08:22 PM

#accident | ബൈക്കപകടത്തിൽ യുവാവ് മരിച്ചു, അപകടം പ്രസവാനന്തര ചികിത്സയിലായിരുന്ന സഹോദരിയെ കാണാൻ പോകുന്നതിനിടെ

മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഹിമാലയന്‍ ബുള്ളറ്റ് ബൈക്കാണ് സ്കൂട്ടറിലിടിച്ചത്....

Read More >>
#MalluHinduGroupControversy | മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി

Nov 10, 2024 08:13 PM

#MalluHinduGroupControversy | മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി

മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഫോൺ...

Read More >>
Top Stories