#AARahim | ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

#AARahim | ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം
Jun 25, 2024 01:50 PM | By Sreenandana. MT

തിരുവനന്തപുരം:(truevisionnews.com) തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്നാണ് എ എ റഹീം ആരോപിക്കുന്നത്.

റെയിൽവേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാൻമാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ സുരക്ഷാ ഉപകരണമായ 'രക്ഷക്ക്' നൽകണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നതാണ്.ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ ഡ്യൂട്ടിക്കിടെ ട്രെയിൻ ഇടിച്ച് മരിച്ച ഉത്തമനടക്കുമുള്ള തൊഴിലാളികൾ തിരുവനന്തപുരത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.

ഇന്ത്യയിൽ ഒരു വർഷം 400 ലധികം തൊഴിലാളികൾ ട്രാക്കിൽ ട്രെയിൻതട്ടി കൊല്ലപ്പെടുന്നതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. എംപി എന്ന നിലയിൽ ഈ വിഷയം നിരന്തരം പാർലമെൻറിൽ ഉന്നയിക്കുകയും കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു എന്നാൽ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ പുലർത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്.

സർക്കാർ അനാസ്ഥകാരണം, ട്രാക്കിൽ പൊലിയുന്ന ഒരോ ജീവനും കേന്ദ്രസർക്കാർ നടത്തുന്ന കൊലപാതകങ്ങളായാകും ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നുകൂടി കേന്ദ്ര റെയിൽവേ മന്ത്രിയേയും മന്ത്രാലയത്തെയും ഓർമ്മപ്പെടുത്തുകയാണ്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഉത്തമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇന്ന് വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും ഉത്തമന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അവിണിശ്ശേരിയിൽ അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാളത്തിൽ ജോലി ചെയ്യുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് മാറിയ ഉത്തമനെ അടുത്ത പാളത്തിലൂടെ വന്ന വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു

#AARahim #strongly #criticizes #central #government #death #railway #employee #after #being #hit #train

Next TV

Related Stories
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
Top Stories