തലസ്ഥാനത്ത് ടിപിആർ 48, കർശന നടപടികളിലേക്ക് സർക്കാർ

തലസ്ഥാനത്ത് ടിപിആർ 48, കർശന നടപടികളിലേക്ക് സർക്കാർ
Jan 18, 2022 05:39 PM | By Susmitha Surendran

തിരുവനന്തപുരം: തിരുവനന്തപുരത്ത്  ടി പി ആർ 48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും.

കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തലസ്ഥാനത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയാണ്. എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു.

TPR 48 in the capital, government to austerity measures

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories