#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ
Jun 23, 2024 09:44 PM | By VIPIN P V

കാൺപൂർ: (truevisionnews.com) സംശയരോഗത്തിന്‌റെ പേരിൽ ഒരുവയസുള്ള മകനെ കൊന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കുട്ടിയുടെ പിതാവ് താനല്ലെന്ന സംശയത്തിന്‍റെ പേരിലാണ് പിതാവായ സുജിത്ത് ഒരുവയസുകാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്.

കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തുടർന്നാണ് അമ്മ ഭർത്താവിനെതിരെ പരാതി നൽകുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ ഷംസേർ ബഹദൂർ സിങ് അറിയച്ചു.

തനിക്ക് മറ്റൊരു ബന്ധുണ്ടെന്നും കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

#child #not #wife #suspected #relationship #Father #arrested #killing #one #year-#old #son

Next TV

Related Stories
ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

Mar 17, 2025 04:40 PM

ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷൻ പരിധിയിലെ ഷീത്‌ല റോഡിൽ നടന്ന വാഹനാപകടത്തിൽ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്...

Read More >>
കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Mar 17, 2025 12:55 PM

കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

ഒരു പ്രാദേശിക മൃഗസംരക്ഷക ഈ പ്രവർത്തി കാണുകയും വീഡിയോ തെളിവുകൾ റെക്കോർഡ് ചെയ്യുകയും പൊലീസിനെ...

Read More >>
ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

Mar 17, 2025 09:08 AM

ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട്...

Read More >>
സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Mar 16, 2025 07:19 PM

സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ വ്യാഴാഴ്ച വിരാർ ഈസ്റ്റിലെ പീർക്കുട ​ദർ​ഗയ്ക്ക് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി...

Read More >>
അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

Mar 16, 2025 07:10 AM

അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്‍റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Read More >>
റമദാൻ വ്രതമെടുക്കാൻ അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം കൊന്നു

Mar 15, 2025 12:56 PM

റമദാൻ വ്രതമെടുക്കാൻ അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം കൊന്നു

വ്യക്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്....

Read More >>
Top Stories