കൊട്ടാരക്കര: (www.truevisionnews.com) കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം 11 പേരെ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു.
ഏരിയ കമ്മിറ്റി മുൻ അംഗം മൈലംകാവുവിള വീട്ടിൽ ബേബി, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കൊട്ടാരക്കര കുഴിവിള പുത്തൻവീട്ടിൽ നൈസാം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ കിഴക്കേക്കര കൃഷ്ണവിലാസത്തിൽ ശ്രീകുമാർ,
സി.പി.എം ലോക്കൻ കമ്മിറ്റി അംഗമായ ഈയംകുന്ന് ചരുവിള പുത്തൻ വീട്ടിൽ ജയകുമാർ, ഡി.വെെ.എഫ്.ഐ പ്രവർത്തകനായ കിഴക്കേക്കര കുഴിവിള പുത്തൻവീട്ടിൽ നിസാം,
സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ ബേക്കറി ജങ്ഷൻ തോവൻ അഴിത്ത് വീട്ടിൽ അരുൺ, കൊട്ടാരക്കര വ്യാപാരി സമിതി അംഗം പടിഞ്ഞാറ്റിൻകര കുഴിവിള വീട്ടിൽ സന്തോഷ്,
ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മുരെന്തൽ വീട്ടിൽ ദീപു, ആർ.എസ്.പി പ്രവർത്തകനായ പടിഞ്ഞാറ്റിൻകര മുസ്ലിം സ്ട്രീറ്റിൽ ബിജു ഷംസുദ്ദീൻ,
ഡി.വെെ.എഫ്.ഐ പ്രവർത്തകനായ പടിഞ്ഞാറിൽ കാർത്തികപ്പള്ളി ഭവനിൽ അരുൺ ദേവ്, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കൊട്ടാരക്കര കിഴക്കേക്കര കൊച്ചു കുന്നത്തു വീട്ടിൽ ദിലീപ് തോമസ് എന്നിവരെയാണ് അഡീഷണൽ സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചത്.
നേരത്തെ പ്രതികളെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തി ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരുന്നു. ഇന്ന് പ്രതികളെ അഞ്ച് വർഷത്തെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കുകയായിരുന്നു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
സോളാർ വിവാദവുമായി ബന്ധപ്പെട്ട് 2013 ജൂലൈ 12ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എന്നിവരെ അഭിവാദ്യം അർപ്പിച്ചു കൊണ്ട് കാെട്ടാരക്കര ചന്തമുക്കിൽ കാേൺഗ്രസ് പ്രകടനം നടത്തിയിരുന്നു. ഇതിനിടെ സി.പി.എം,
ഡി.വൈ.എഫ്.ഐ പ്രവർത്തകർ വടിവാൾ ഉൾപ്പടെ മാരകയുധങ്ങൾ ഉപയോഗിച്ചു കോൺഗ്രസ്സ് നേതാവായിരുന്ന ദിനേശ് മംഗലശ്ശേരിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
#Attempt #kill #Congress #leader #eleven #people #including #CPMs #former #area #secretary #sentenced #five #years #prison