#accident | മരുന്ന് വാങ്ങാൻ പോയ വയോധികൻ ലോറി ഇടിച്ച് മരിച്ചു

#accident | മരുന്ന് വാങ്ങാൻ പോയ വയോധികൻ ലോറി ഇടിച്ച് മരിച്ചു
Jun 28, 2024 10:33 AM | By Susmitha Surendran

കരുമാല്ലൂർ (പറവൂർ): (truevisionnews.com)  ആലുവ - പറവൂർ റോഡിൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികനായ വയോധികൻ മരിച്ചു.

തട്ടാംപടി മുക്കണ്ണി റോഡിൽ വാഴത്തോട് വീട്ടിൽ ചാത്തൻ മകൻ മോഹനൻ (69) ആണ് തൽക്ഷണം മരിച്ചത്. കരുമാല്ലൂരിനും തട്ടാംപടിക്കും ഇടയിൽ ഷാപ്പുപടിയിൽ വെള്ളിയാഴ്ച രാവിലെ 8.15ന് ആയിരുന്നു അപകടം.

മരുന്ന് വാങ്ങാൻ കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു മോഹനൻ. കളമശേരി ഏലൂരിൽ നിന്നും ക്രോംപ്ടൺ ഗ്രിവ്സിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി മലപ്പുറം വളാഞ്ചേരിയിലേക്ക് പോകുന്ന പാഴ്സൽ ലോറിയാണ് അപകടം വരുത്തിയത്.

നിയന്ത്രണം വിട്ട ലോറി മോഹനനെ ഇടിച്ചിട്ടശേഷം തലയിലൂടെ കയറിയിറങ്ങി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വയോധികന്റെ തല തകർന്നു പോയി.

സമീപത്തുണ്ടായിരുന്ന പഴം - പച്ചക്കറി ഉന്തുവണ്ടിയും തകർന്നു. ഈ പഴം - പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു മോഹനൻ. ലോറി ഡ്രൈവർ തിരൂർ സ്വദേശി അമ്പലം വീട്ടിൽ ഷെരീഫിന് (42) നിസാര പരിക്കേറ്റു.

ഇയാൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആലുവ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ലോറിയുടെ സ്റ്റിയറിങ് ബെൻഡ് ആയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു .

മോഹനന്റെ മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ സംസ്ക്കരിക്കും. ഭാര്യ: രമണി. മക്കൾ: വിനു, വിനീത്, വിനിത. മരുമക്കൾ: അനിൽകുമാർ, മയൂരി. 

#elderly #man #who #went #buy #medicine #hit #lorry #died

Next TV

Related Stories
#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

Jun 30, 2024 09:15 PM

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു....

Read More >>
#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

Jun 30, 2024 08:54 PM

#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
#murdercase |  കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52-കാരി മരിച്ച കേസ്: യുവാവിന് മൂന്നര വര്‍ഷം തടവും പിഴയും

Jun 30, 2024 08:40 PM

#murdercase | കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52-കാരി മരിച്ച കേസ്: യുവാവിന് മൂന്നര വര്‍ഷം തടവും പിഴയും

മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ...

Read More >>
#arrest |  ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 54കാരൻ പിടിയിൽ

Jun 30, 2024 08:35 PM

#arrest | ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 54കാരൻ പിടിയിൽ

കരാർ വ്യവസ്ഥയിൽ വലിയമല ഐ.എസ്.ആർ ഒ. യിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അഞ്ചോളം പേരെയാണ് ഇയാൾ...

Read More >>
#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

Jun 30, 2024 08:10 PM

#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

ജീവനക്കാരുടെ കുറവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ...

Read More >>
Top Stories