#ArvindKejriwal | ജാമ്യം സ്റ്റേ ചെയ്ത നടപടി; കെജ്‍രിവാള്‍ സുപ്രിംക്കോടതിയിലേക്ക്

#ArvindKejriwal | ജാമ്യം സ്റ്റേ ചെയ്ത നടപടി; കെജ്‍രിവാള്‍ സുപ്രിംക്കോടതിയിലേക്ക്
Jun 23, 2024 07:55 PM | By VIPIN P V

ഡൽഹി: (truevisionnews.com) മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സുപ്രിംക്കോടതിയെ സമീപിച്ചു. ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നാളെ തന്നെ ഹരജി കേൾക്കണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകൻ അവധിക്കാല ബെഞ്ചിന് മുൻപാകെ അഭ്യർത്ഥന നൽകും.

മദ്യ നയ അഴിമതി കേസിൽ കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്ത്.

വിചാരണ കോടതിയുടെ നടപടിയിൽ വിധിപറയുന്നതുവരെയാണ് സ്റ്റേ.

വിചാരണ കോടതിയുടെ നടപടിയിൽ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ എസ്.വി രവി വാദിച്ചപ്പോൾ വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്‌രിവാളിൻറെ അഭിഭാഷകനായ അഭിഷേക് സിങ്വി വാദിച്ചു.

എന്നിരുന്നാലും 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്‌രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.

അതുകൊണ്ടാണ് ഉടൻ സുപ്രിംക്കോടതിയെ സമീപിക്കാൻ കെജ്‍രിവാള്‍ ഒരുങ്ങുന്നത്.

#Proceedings #Staying #Bail #Kejriwal #SupremeCourt

Next TV

Related Stories
#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം;  രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

Jun 28, 2024 10:10 AM

#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക്...

Read More >>
#heavyrain | ഡല്‍ഹിയിൽ കനത്ത മഴ; നഗരം വെള്ളത്തിൽ, വാഹനഗതാഗതം സ്തംഭിച്ചു

Jun 28, 2024 09:18 AM

#heavyrain | ഡല്‍ഹിയിൽ കനത്ത മഴ; നഗരം വെള്ളത്തിൽ, വാഹനഗതാഗതം സ്തംഭിച്ചു

ഒന്നാം ടെർമിനലിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി വിമാനത്താവള അധികൃതർ...

Read More >>
#TPChandrasekharan |  ഹൈക്കോടതി വിധിക്കെതിരെ ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ; ഹർജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

Jun 28, 2024 08:29 AM

#TPChandrasekharan | ഹൈക്കോടതി വിധിക്കെതിരെ ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ; ഹർജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നതാണ് പ്രതികളുടെ...

Read More >>
Top Stories