#Complaint | പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതി; സിപിഎമ്മുകാർക്കെതിരെ കേസ്

#Complaint | പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതി; സിപിഎമ്മുകാർക്കെതിരെ കേസ്
Jun 22, 2024 02:16 PM | By VIPIN P V

പയ്യന്നൂർ: (truevisionnews.com) കണ്ണൂർ പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതിയിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്.

ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ വീട് വളഞ്ഞത്.

ഈ വീടിന്‍റെ പരിസരത്തുനിന്ന് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു. പയ്യന്നൂർ കുണിയനിലെ ബിജെപി പ്രവർത്തകൻ ബാലന്‍റെ വീട്ടിലായിരുന്നു വ്യാഴാഴ്ച രാത്രി മണ്ഡലം കമ്മിറ്റി യോഗം.

ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഇവിടെയെത്തി. ആയുധനിർമാണവും പരിശീലവുമാണ് നടക്കുന്നതെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ വീട് വളഞ്ഞു.

സംഘർഷ സാധ്യതയായതോടെ പൊലീസ് സ്ഥലത്തെത്തി. ബിജെപി പ്രവർത്തകരെ വീടിന് പുറത്തിറക്കി പറഞ്ഞയച്ചു.

തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന ബിജെപി പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.

പിറ്റേന്ന് രാവിലെയാണ് ബാലന്‍റെ വീടിന് സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഇരുമ്പ് പൈപ്പുകളും വാളും കണ്ടെത്തിയത്.

സിപിഎം പ്രവർത്തകർ മനപ്പൂർവം കൊണ്ടിട്ടതെന്നാണ് ബിജെപി ആരോപണം. ആയുധങ്ങൾ കണ്ടെടുത്തതിൽ കേസെടുത്ത പൊലീസ് ആരെയും പ്രതി ചേർത്തിട്ടില്ല.

ആയുധപരിശീലനം നടന്നെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം.

കൊലക്കേസ് പ്രതികൾ ഉൾപ്പെടെ സ്ഥലത്തെത്തിയെന്ന് പാർട്ടി ആരോപിക്കുന്നത്. ആയുധം കണ്ടെത്തിയതിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാണ് സിപിഎം ആവശ്യം.

#Complaint #who #meeting #house #BJP #worker #Payyannur #Detained #Case #CPM #members

Next TV

Related Stories
 നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 1, 2025 05:16 PM

നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Jun 1, 2025 04:51 PM

അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

പുൽവെട്ട വട്ടമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു....

Read More >>
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
Top Stories