#accident | കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#accident | കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Sep 20, 2024 08:44 PM | By Athira V

ദില്ലി: ( www.truevisionnews.com  ) കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദില്ലി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത്.

തന്‍റെ പത്തൊമ്പതാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. പാണ്ഡെ ഓടിച്ചിരുന്ന ഹ്യുണ്ടായ് വെന്യു കാർ സുരക്ഷാ വേലിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി പിന്നിലേക്കെത്തി.

ഗുരുഗ്രാമിൽ വെച്ച് ജന്മദിനം ആഘോഷിച്ച ശേഷം തന്‍റെ നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേയാണ് ഐശ്വര്യ പാണ്ഡയെ വലിയ ദുരന്തം തേടിയെത്തിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റ പാണ്ഡയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. "ബുധനാഴ്‌ച പാണ്ഡെയുടെ ജന്മദിനമായിരുന്നു. ഇയാൾ തന്‍റെ സുഹൃത്തുക്കൾക്കായി ഗുരുഗ്രാമിൽ വിരുന്നൊരുക്കിയിരുന്നു.

കാർ വാടകയ്‌ക്കെടുത്താണ് സംഘം ഗുരുഗ്രാമിലെത്തിയത്. ജന്മദിനാഘോഷം കഴിഞ്ഞ് മദ്യലഹരിയിലാണ് യുവാക്കൾ തിരികെ പോയത്. ഐശ്വര്യ പാണ്ഡെയായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ പാണ്ഡെ കിഴക്കൻ ദില്ലിലെ ലക്ഷ്മി നഗറിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഐശ്വര്യ പാണ്ഡയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന പിതാവ് അസുഖ ബാധിതനായാണ് മരണപ്പെട്ടത്.

അധ്യാപികയായ അമ്മ അടുത്തിടെ റോഡപകടത്തിലാണ് മരിച്ചതെന്ന് പാണ്ഡെയുടെ മരിച്ചു, ബന്ധു പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതടക്കം അന്വേഷിച്ച് വരിതയാണെന്നും ദില്ലി നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം കെ മീണ വ്യക്തമാക്കി.

#car #went #out #control #crashed #into #roadside #guard #rail #tragicend #student

Next TV

Related Stories
#arjunmission | ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം; മൂന്നാംഘട്ട  തെരച്ചിൽ ഇന്ന് തുടങ്ങി

Sep 20, 2024 10:45 PM

#arjunmission | ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം; മൂന്നാംഘട്ട തെരച്ചിൽ ഇന്ന് തുടങ്ങി

കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ...

Read More >>
#accident |   ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു, മൂന്ന് സൈനികർക്ക് വീരമൃത്യു

Sep 20, 2024 07:36 PM

#accident | ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു, മൂന്ന് സൈനികർക്ക് വീരമൃത്യു

ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്....

Read More >>
#VinodAgarwal | മോദിയുടെ ജന്മദിനത്തിൽ രക്തം കൊടുക്കുന്നതായി അഭിനയിച്ച ബി.ജെ.പി മേയർക്ക് ട്രോൾപൂരം

Sep 20, 2024 07:00 PM

#VinodAgarwal | മോദിയുടെ ജന്മദിനത്തിൽ രക്തം കൊടുക്കുന്നതായി അഭിനയിച്ച ബി.ജെ.പി മേയർക്ക് ട്രോൾപൂരം

ഡോക്‌ടർ സൂചി കുത്താനൊരുങ്ങിയപ്പോൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഒരു തുള്ളി രക്തം പോലും നൽകാതെ കക്ഷി...

Read More >>
#sexualassault | പൊലീസ് സ്റ്റേഷനിൽ പീഡനം; സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന്‍റെ പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

Sep 20, 2024 04:20 PM

#sexualassault | പൊലീസ് സ്റ്റേഷനിൽ പീഡനം; സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന്‍റെ പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

രണ്ട് വനിതാ പോലീസുകാർ മുടിയിൽ പിടിച്ച് വലിച്ചിഴച്ചപ്പോഴാണ് താൻ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ...

Read More >>
 #Ranjith | സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി

Sep 20, 2024 04:09 PM

#Ranjith | സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി

ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു....

Read More >>
#childdeath | വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

Sep 20, 2024 02:38 PM

#childdeath | വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക്...

Read More >>
Top Stories