#accidentdeath | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

#accidentdeath  | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു
Sep 20, 2024 08:11 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com ) മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമാണത്തിനിടയിൽ മൺകൂന ഇടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാൾ പർഗാനാസ് സൗത്ത് 24 സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചകഴി‍ഞ്ഞാണ് അപകടം സംഭവിച്ചത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടയിൽ പിൻവശത്തെ മൺകൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നു.

ഉടനെ ഇരുവരെയും മണ്ണ് നീക്കി ആശുപത്രിയിലെത്തിച്ചെങ്കിലും നജീബുൾ റഹിമാൻ ഖാൻ മരിച്ചു.

പഞ്ചായത്തംഗം അജിത കൃഷ്ണൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മലപ്പുറത്തെ ഒരു നിർമാണ കമ്പനിയാണ് വീടിന്റെ പണികൾ നടത്തിവന്നിരുന്നത്.

#worker #died #mound #collapsed #during #construction #house

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories