#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ
Jun 19, 2024 08:07 PM | By Athira V

( www.truevisionnews.com ) ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ആര്യ ബഡായി. രമേഷ് പിഷാരടിയുടെ ഭാര്യയായ മണ്ടത്തരങ്ങള്‍ പറയുന്ന ആര്യയെയാണ് ആദ്യം പ്രേക്ഷകര്‍ പരിചയപ്പെട്ടത്. പിന്നീട് ആ ഷോ അവസാനിച്ചുവെങ്കിലും, പിഷാരടിയുടെ ഭാര്യ, ബഡായി ആര്യ എന്നുമൊക്കെയുള്ള ടാഗ് ആര്യയില്‍ നന്നും ഒഴിവായിരുന്നില്ല.

ഒരുപാട് സിനിമകളും ഷോകളും ചെയ്തിട്ടും ആ പേര് മാറ്റിയെടുക്കാന്‍ ഒരു ബിഗ് ബോസ് സംഭവിക്കേണ്ടി വന്നു. ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇന്‍സ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്.

https://www.instagram.com/p/C8WYAWjxtO5/?utm_source=ig_web_copy_link

പ്ലാന്‍ ബി ആക്ഷന്‍സ് പകര്‍ത്തിയ ഫോട്ടോകള്‍ക്കൊപ്പമാണ് ആര്യയുടെ പോസ്റ്റ്.

'ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്' എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്. സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേള്‍ക്കുന്നു.

ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കില്‍ സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 'അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി' എന്നാണ് ആര്യ മറുപടി കൊടുത്തത്.

#badai #arya #share #beautiful #photos

Next TV

Related Stories
#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

Sep 26, 2024 12:57 PM

#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത്...

Read More >>
#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

Sep 23, 2024 01:16 PM

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്....

Read More >>
#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

Sep 21, 2024 05:43 PM

#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

അടുത്തിടെയായി തന്റെ സ്ഥിരം ഫാഷന് സ്റ്റൈലുകളില് താരം അല്പ്പം മാറ്റം വരുത്തിയിട്ടുണ്ട്....

Read More >>
#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

Sep 21, 2024 04:10 PM

#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

എങ്ങിനെ തന്റെ സ്‌റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍...

Read More >>
#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Sep 20, 2024 03:41 PM

#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വി തന്റെ പുതിയ സിനിമയായ 'ദേവര'യുടെ പ്രൊമോഷന്‍ ലുക്കില്‍ അതീവ സുന്ദരിയായി...

Read More >>
#AishwaryaLakshmi  |  വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

Sep 17, 2024 05:43 PM

#AishwaryaLakshmi | വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

ഫാഷന് രംഗത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്...

Read More >>
Top Stories