#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍
Jun 18, 2024 11:18 AM | By Athira V

( www.truevisionnews.com ) രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ പല പ്രീ വെഡിങ് ആഘോഷങ്ങളും കുടുംബം നടത്തുകയുണ്ടായി.

ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ഏറ്റവും ഒടുവില്‍ ആഘോഷങ്ങള്‍ നടന്നത്. ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ ഏകദേശം 800 അതിഥികളാണ് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്തത്. ഈ യാത്രാ വേളയിൽ രാധിക മെർച്ചന്റ് ധരിച്ച വസ്ത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

https://www.instagram.com/p/C8RulY4PUpg/?utm_source=ig_web_copy_link

ഇപ്പോഴിതാ ഇറ്റലിയിലെ ആഘോഷങ്ങളില്‍ രാധിക ധരിച്ച ചുവന്ന നിറത്തിലുള്ള സ്ലീവ്‍ലെസ് ഡ്രസും ഫാഷന്‍ ലോകത്ത ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ഷാലീന നതാനിയാണ് അനന്തിന് ഒപ്പമുള്ള രാധികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ബാൽമെയ്നിൽ നിന്നുമാണ് രാധിക ഈ ഫ്ലോർ ലെങ്ത് ഡ്രസ് തിരഞ്ഞെടുത്തത്.

വിസ്ക്കോസ് ഫാബ്രിക്കിൽ ഡിസൈന്‍ ചെയ്ത് ഈ വസ്ത്രം സസ്‌റ്റൈനബിൾ കളക്ഷനിൽ ഉൾപ്പെടുന്നതാണ്. ലോങ്ങ് പ്ലീറ്റഡ് ഡ്രസ് വിത്ത് ഫ്ലോറൽ ഡീറ്റെയിൽ എന്ന പേരിലാണ് വസ്ത്രം ബാൽമെയ്ൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6500 അമേരിക്കൻ ഡോളറാണ് (5.42 ലക്ഷം രൂപ) വസ്ത്രത്തിന്റെ വിലയെന്നും വെബ്സൈറ്റിൽ പറയുന്നു.

സ്പഗെറ്റി സ്ട്രാപ്പുകളും വി നെക്കും റോസപ്പൂവിന്റെ ആകൃതിയിൽ നൽകിയിരിക്കുന്ന പ്രത്യേക ത്രീ ഡി ഡീറ്റെയിലിങ്ങും പ്ലീറ്റഡ് ഡിസൈനുമൊക്കെയാണ് ഈ റെഡ് ഡ്രസ്സിന്റെ പ്രധാന പ്രത്യേകതകള്‍. ശരീരത്തോട് ചേർന്ന് കിടക്കുന്ന സിലൗറ്റ് മോഡൽ വസ്ത്രമാണ് ഇത്.


#radhikamerchant #looks #gorgeous #red #balmain #dress

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall