(truevisionnews.com) ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അഹാന കൃഷ്ണ.

നടി മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഹാനയ്ക്ക് ആരാധകർ ഏറെയാണ്. അഹാന ഇൻസ്റ്റഗ്രാമിലിടുന്ന ഓരോ പോസ്റ്റിലും ആളുകൾ എടുത്ത് പറയുന്ന കാര്യം അഹാനയുടെ ഡ്രസിങ് സെൻസ് തന്നെയാണ്.
സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്.
ചിലപ്പോൾ ‘ക്ലാസി ലുക്ക്’ ആണെങ്കിൽ മറ്റുചിലപ്പോൾ അഹാന തനിനാടൻ മലയാളി പെൺകുട്ടി ആയിരിക്കും.
ഹോട്ട് ആൻഡ് ഗ്ലാമറസ് ആവണമെങ്കിൽ അതും അഹാനയിൽ ഭദ്രം.
അടുത്തിടെ കറുത്ത ഗ്ലാമറസ് വസ്ത്രം ധരിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
ഓഫ് ഷോൾഡർ ടോപ്പും തൈ സ്ലിറ്റ് ബോട്ടവുമണിഞ്ഞ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. കൂടാതെ ഐസ്‌ലാന്റിൽ ഒരു രാജകുമാരിയെ പോലെ സ്വപ്നതുല്യമായ ഗൗൺ ധരിച്ച് എടുത്ത ചിത്രങ്ങളും വൈറലായിരുന്നു.
ടോപ്പുകളിൽ വി ലൈൻ നെക്ക് ഡ്രെസെസ് ആണ് അഹാന കൂടുതൽ ധരിക്കുന്നത്.
നിറങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരുന്നതും താരത്തിന്റെ പ്രത്യേകതയാണ്. ഒരേ നിറങ്ങളിൽ ഒതുങ്ങി നിൽക്കാതെ പലതരം നിറങ്ങളിലുള്ള വ്യത്യസ്ത വസ്ത്രങ്ങളും പാറ്റേണുകളുമാണ് പരീക്ഷിക്കാറുള്ളത്.
വെസ്റ്റേൺ ഡ്രെസുകൾക്ക് ഒപ്പം തന്നെ നാടൻ ടച്ചും കൈവിടാത്ത നടി സൽവാർ സ്യൂട്ടിലും സാരിയിലും ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. വിവാഹ ചടങ്ങുകളിലും മറ്റും ഓഫ് ക്ലാസി കളറുകൾ തിരഞ്ഞെടുക്കാറുള്ള താരം ഫോട്ടോഷൂട്ടുകൾക്ക് വളരെ വൈബ്രന്റ് ആയ നിറങ്ങളും മെറ്റിരിയലുകളും ഉപയോഗിക്കാറുണ്ട്.
അടുത്തിടെ ഹീരമാണ്ഡി സീരീസ് ലുക്ക് ഇൻസ്പയർ ആയി ചെയ്ത ലുക്കും അതിമനോഹരമായിരുന്നു. ഇതൊന്നും കൂടാതെ വിവിധതരം ജമ്പ്സ്യൂട്ടുകൾ, സ്വെറ്ററുകൾ, വ്യത്യസ്ത ടി ഷർട്ടുകൾ എന്നിവയൊക്കെ അഹാനയുടെ കളക്ഷനുകളിൽ ഉണ്ട്.
ഏത് ലുക്കും ചേരുന്നതാണ് താരത്തെ വ്യത്യസ്തയാക്കുന്നതും.
#Ahana #on #another #level #Ahana #stunning #classy #looks #Taninadan #looks.
