#attack | ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

#attack |  ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Jun 16, 2024 03:24 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയിൽ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിൻഹാജ് ഉൽ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണം.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലിയർപ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസ മാനേജ്മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവർത്തകർ മദ്രസയിലേക്കെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

ഉടനെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു. എന്നാൽ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മദ്രസയിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവർ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമികൾക്ക് നേരെ ലാത്തിച്ചാർജ് വീശിയത്. സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. 

#hindutva #attack #against #madrasas #telangana

Next TV

Related Stories
#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

Jun 25, 2024 09:32 AM

#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ...

Read More >>
#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

Jun 25, 2024 06:59 AM

#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള...

Read More >>
#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

Jun 25, 2024 12:00 AM

#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും...

Read More >>
#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

Jun 24, 2024 10:46 PM

#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും വകുപ്പുതല അനാസ്ഥയാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന...

Read More >>
#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

Jun 24, 2024 08:16 PM

#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്....

Read More >>
Top Stories