#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി
Jun 24, 2024 08:16 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)  സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതായി ഹൈദരാബാദ് സ്വദേശി.

സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്. 318 രൂപയ്ക്കാണ് ഹോട്ടലിൽ നിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിച്ചത്.

സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഉപഭോക്താവ് ഇക്കാര്യം പങ്കുവെച്ചത്. എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ബിരിയാണിയിലെ ചിക്കൻ കഷണങ്ങളിലൊന്നിൽ ഒരു പുഴുവിനെ കാണാൻ സാധിക്കും.

സ്വിഗ്ഗി കസ്റ്റമർ കെയറുമായുള്ള സംഭാഷണത്തിൻ്റെ സ്‌ക്രീൻഷോട്ടും ഉപഭോക്താവ് പങ്കിട്ടു. 'ഓർഡർ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു.

വിഭവങ്ങളുടെ പാക്കേജിങ് റെസ്റ്റോറൻ്റ് മാത്രമാണ് കൈകാര്യം ചെയ്യുന്നത്. എന്നാലും നിങ്ങൾ ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താവായതിനാൽ തൃപ്തികരമല്ലാത്ത അനുഭവത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ക്ഷമാപണത്തിൻ്റെ അടയാളമെന്ന നിലയിൽ നിങ്ങൾക്ക് 64 രൂപ റീഫണ്ട് നൽകാം.'- എന്നായിരുന്നു സ്വിഗ്ഗി കസ്റ്റമർ കെയർ പ്രതിനിധിയുടെ പ്രതികരണം.

നേരത്തെ, അഹമ്മദാബാദിലെ ഒരു റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ സാമ്പാറിൽ എലിയെ കണ്ടെത്തിയതായി ഗുജറാത്ത് സ്വദേശി അവകാശപ്പെട്ടിരുന്നു. റസ്റ്റോറൻ്റ് ഉടമയോട് അദ്ദേഹം പ്രശ്നം ഉന്നയിച്ചെങ്കിലും തൃപ്തികരമല്ലാത്ത പ്രതികരണത്തെത്തുടർന്ന് വിഷയം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗത്തിലേക്ക് നീങ്ങി.

ഡിപ്പാർട്ട്മെൻ്റ് പരാതിയിൽ ഉടൻ പ്രതികരിക്കുകയും റസ്റ്റോറൻ്റ് സന്ദർശിച്ച് സീൽ ചെയ്യുകയും ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

#Hyderabad #native #says #he #found #maggots #chicken #biryani #he #ordered #through #Swiggy.

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories