#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’
Jun 25, 2024 12:00 AM | By Susmitha Surendran

അയോധ്യ : (truevisionnews.com)  രാമക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കു ചോർച്ചയുണ്ടെന്നു മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യമഴയിൽ തന്നെ ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി.

ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.

‘‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതു പ്രയാസമാകും. ക്ഷേത്രത്തിൽ നിരവധി എൻജിനീയർമാരുണ്ട്. എന്നിട്ടും ഇപ്പോഴും മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.’’– വാർത്താ ഏജൻസിയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും സ്ഥിരീകരിച്ചു. മേൽക്കൂര നന്നാക്കുന്നതിനും വാട്ടർപ്രൂഫ് ചെയ്യുന്നതിനും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

‘‘ഗുരു മണ്ഡപം ആകാശത്തേക്കു തുറന്നു കിടക്കുന്നതിനാൽ ചോർച്ചയ്ക്കു സാധ്യതയുണ്ട്. എല്ലാ മണ്ഡപങ്ങളിലും വെള്ളം വാർന്നൊലിക്കാൻ ചെരിവുള്ളതിനാൽ ശ്രീകോവിലിൽ മാത്രമായി പ്രത്യേകം സൗകര്യമില്ല.

പ്രതിഷ്ഠയിൽ ഭക്തർ അഭിഷേകം നടത്തുന്നില്ല. രൂപകൽപനയിലോ നിർമാണത്തിലോ പ്രശ്‌നമില്ല’’– നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം തുറന്നതുമുതൽ, രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ഭക്തരുടെ പ്രവാഹമാണ്. മൺസൂൺ മഴയിൽ അയോധ്യ നഗരത്തിൽ വെള്ളക്കെട്ടാണെന്നു റിപ്പോർട്ടുണ്ട്.

#Acharya #Satyendra #Das #said #eak #roof #Rama #temple.

Next TV

Related Stories
#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

Jul 12, 2024 10:26 PM

#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ്...

Read More >>
#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

Jul 12, 2024 07:38 PM

#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂൺ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിനിടെ...

Read More >>
#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

Jul 12, 2024 07:35 PM

#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം...

Read More >>
#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

Jul 12, 2024 07:07 PM

#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

ജപാലി തീർത്ഥത്തിന് സമീപം ക്ഷേത്രത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ...

Read More >>
#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

Jul 12, 2024 05:19 PM

#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

ബിഹാർ ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം ഇടിമിന്നലേറ്റ് 50 പേർക്ക് ജീവൻ...

Read More >>
#covid  | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

Jul 12, 2024 04:33 PM

#covid | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

ലോകത്തെ സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കോവിഡ് -19. വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന...

Read More >>
Top Stories