#arrest | തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയ 11 പേർ അറസ്റ്റിൽ

#arrest | തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയ 11 പേർ അറസ്റ്റിൽ
Jun 24, 2024 10:37 PM | By VIPIN P V

ലഖ്നോ: (truevisionnews.com) തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു.

ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി. ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയിരുന്നെന്ന് പ്രദേശത്തെ മുസ്‌ലിംകൾ പറഞ്ഞു.

സമാധാനപരമായിട്ടായിരുന്നു ഇത്. ദിവസങ്ങൾക്കു ശേഷം ജൂൺ 19ന്, അർധ രാത്രി വീടുകളിലേക്ക് പൊലീസ് ഇരച്ചെത്തി തങ്ങളുടെ ഉറ്റവരെ കൊണ്ടുപോകുകയായിരുന്നു -മുസ്‌ലിം കുടുംബങ്ങൾ പറ‍ഞ്ഞു.

പൊലീസ് പറയുന്നത്: സ്ഥലത്ത് പെരുന്നാൾ നമസ്‌കാരം നടക്കുന്നതായി ഫോൺ വന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി.

സ്ഥലം ഗ്രാമസഭയുടേതാണെന്ന് കണ്ടെത്തി. ഇവിടെ ഈദ്ഗാഹ് നടത്താൻ പ്രദേശത്തെ മുസ്‌ലിംകൾ കുറച്ച് ഭൂമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല.

ആവശ്യമായ അനുമതി വാങ്ങാതെയാണ് സ്ഥലത്ത് പ്രാർത്ഥന നടത്തിയത്. ഇതോടെ നമസ്കാരം നടത്തിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു -പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

പുലർച്ചെ ഒരു മണിക്ക് വീടുകളിലെത്തിയ പൊലീസ് പ്രായപൂർത്തിയാകത്തവരെയും വയോധികരെയുമടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

#people #arrested #offering #Eidprayers #open #ground

Next TV

Related Stories
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

Jun 1, 2025 08:17 AM

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം...

Read More >>
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
Top Stories