#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം
Jun 16, 2024 01:51 PM | By Athira V

കർണാടക: ( www.truevisionnews.com ) കർണാടകയിൽ ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് കൂടിയത്. ഇന്ധനവില വർധന പ്രാബല്യത്തിൽ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങൾക്ക് കോൺഗ്രസ്‌ സർക്കാർ നൽകിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബിജെപിയും ജെഡിഎസും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗ്യാരന്റികൾ നടപ്പിലാക്കാൻ ജനങ്ങളെ തന്നെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമർശിച്ചു.

ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

വിൽപ്പന നികുതി വർധിപ്പിച്ചതോടെ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അമ്പത് പൈസയുമാണ് വില ഉയർന്നത്. ബംഗളൂരുവിൽ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ് പുതുക്കിയ വില. പ്രതിവർഷം 2500 – 2800 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനയിലൂടെ സർക്കാരിന് ലഭിക്കുക.

#bjp #protest #over #fuel #price #hike #karnataka

Next TV

Related Stories
#bankholiday | ജൂലൈയിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; അവധി ഈ ദിവസങ്ങളിൽ

Jun 24, 2024 06:58 PM

#bankholiday | ജൂലൈയിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; അവധി ഈ ദിവസങ്ങളിൽ

ഇത് പ്രാദേശികമായി വ്യത്യാസപ്പെടും ജൂലൈയിലെ അവധികൾ...

Read More >>
#ACCIDENT | മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 24, 2024 05:48 PM

#ACCIDENT | മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായി...

Read More >>
#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ

Jun 24, 2024 04:05 PM

#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ

ഈ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി എനിക്ക് നൽകുകയായിരുന്നു. ഇന്ന് മാധ്യമപ്രവർത്തകർ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഇത്...

Read More >>
#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ

Jun 24, 2024 03:51 PM

#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ

ഹൈവേയോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ പ്രതാപ് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും...

Read More >>
Top Stories