KMuraleedharan |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

KMuraleedharan  |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍
Jun 16, 2024 10:13 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്. നയിക്കാന്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്‌ളക്‌സിലുണ്ട്.

തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ്. ഡിസിസിയുടെ താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഇന്ന് എത്താന്‍ ഇരിക്കെയാണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധയിടങ്ങളില്‍ കെ മുരളീധരന് അനുകൂലമായി ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ഇന്നലെ ബോര്‍ഡ് സ്ഥാപിച്ചത്.

'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍' എന്ന പേരിലായിരുന്നു ബോര്‍ഡ്. 'നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നാണ് ബോര്‍ഡില്‍ കുറിച്ചിരുന്നത്.

മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു.

കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്‌ളക്‌സില്‍ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്.

പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. 'നയിക്കാന്‍ നായകന്‍ വരട്ടെ', 'പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം', 'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്‌ളക്‌സുകളിലുണ്ടായിരുന്നത്.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല.

സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്.

കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

#Fluxes #again #favor #KMuraleedharan #Thrissur.

Next TV

Related Stories
#tiger | വയനാട് കേണിച്ചിറയിൽ രാത്രി വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ പുറത്ത്

Jun 23, 2024 10:46 PM

#tiger | വയനാട് കേണിച്ചിറയിൽ രാത്രി വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ പുറത്ത്

പശുവിന്‍റെ ജ‍‍ഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍...

Read More >>
#chiefminister | കോടിയേരിയുടെ മാതൃക കാണിച്ചില്ല; സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്ക് തല്ലും തലോടലും

Jun 23, 2024 10:08 PM

#chiefminister | കോടിയേരിയുടെ മാതൃക കാണിച്ചില്ല; സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്ക് തല്ലും തലോടലും

മകനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ചെയ്തതുപോലെ മാധ്യമങ്ങ ള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി

Jun 23, 2024 10:05 PM

#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി

വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്ന ഇത്രയും അളവിലുള്ള സാധനമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു....

Read More >>
#vshivankutty | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

Jun 23, 2024 09:35 PM

#vshivankutty | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

ഗോപു നെയ്യാറിനെ വീടിന് മുന്നിൽ വെച്ചാണ് അറസ്റ്റ് ചെയ്തതത്. അതേസമയം, മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം...

Read More >>
#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Jun 23, 2024 09:14 PM

#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ്...

Read More >>
Top Stories