#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി
Jun 16, 2024 07:40 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ മകൾ.

റീ-ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ആവശ്യം. പരാതി മുഖ്യമന്ത്രി ശംഖുമുഖം എസിപിക്ക് കൈമാറി.

കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്.

എന്നാൽ ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥനെയും മകളെയും ഒരു സംഘം പ്രതിഷേധക്കാർ തടഞ്ഞു. ടെസ്റ്റിന് എത്തിയ തന്നെയും പിതാവിനെയും ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് അപേക്ഷക വലിയതുറ പൊലീസിൽ പരാതി നൽകി.

എന്നാൽ പരാതിയിൽ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. ഇതിനിടെ റീടെസ്റ്റിനുള്ള തീയതി കൂടി എത്തിയതോടെ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

അതിക്രമത്തിൽ നടപടി വേണമെന്നും അന്ന് പ്രതിഷേധം നടത്തിയവരെ റീ ടെസ്റ്റിന് എത്തുമ്പോൾ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ പറയുന്നത്.

പരാതി മുഖ്യമന്ത്രി ശംഖുമുഖം എസിപിക്ക് കൈമാറി. ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസിപിയുടെ ഓഫീസ് അറിയിച്ചു.

#Protesters #aside #driving #test #Complaint #woman #ChiefMinister

Next TV

Related Stories
#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

Dec 8, 2024 05:04 PM

#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം...

Read More >>
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
Top Stories

Entertainment News