#gangrape | വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം; മൂന്നുപേർ റിമാൻഡിൽ

#gangrape | വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം; മൂന്നുപേർ റിമാൻഡിൽ
Jun 23, 2024 08:42 AM | By Athira V

വളാഞ്ചേരി : ( www.truevisionnews.com ) ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ മൂന്നുപേർ റിമാൻഡിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ടുപടി സുനിൽ (32), താമിത്തൊടി ശശി (38), പ്രകാശൻ (37) എന്നിവരെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്.

സുനിൽ, ശശി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുൾപ്പെട്ട പ്രകാശനെ പാലക്കാടുനിന്നാണ് പിടികൂടിയത്.

അഞ്ച് ദിവസം മുൻപാണ് സംഭവം നടന്നത്. രാത്രി വീടിനകത്തേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസം നേരിട്ട യുവതി സംഭവം തന്റെ സുഹൃത്തിനോട് പറയുകയും ഈ സുഹൃത്ത് വളാഞ്ചേരി പോലീസിൽ അറിയിക്കുകയുമായിരുന്നു.

തുടർന്നാണ് പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വരുംദിവസങ്ങളിൽ തിരൂർ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതികളെ കാണിക്കുന്നതിൽ നിയന്ത്രണമുണ്ടെന്നും പോലീസ് പറഞ്ഞു.

പിടിയിലായവരെക്കൂടാതെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

#three #men #remanded #gang #rape

Next TV

Related Stories
#ManuThomas  | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

Jun 28, 2024 07:46 AM

#ManuThomas | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി...

Read More >>
#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക്  പരിക്ക്

Jun 28, 2024 07:40 AM

#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും...

Read More >>
#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

Jun 28, 2024 07:36 AM

#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

Jun 28, 2024 07:08 AM

#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

യൂത്ത് ലീഗ് നേതാവ് കാസിമിന്‍റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം....

Read More >>
#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

Jun 28, 2024 07:01 AM

#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

ലോക്സസഭാ തെര്‍ഞ്ഞെടുപ്പ് അവലോകനത്തിലും തെറ്റ് തിരുത്തൽ ചര്‍ച്ചകളിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പിന്‍റെ...

Read More >>
#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

Jun 28, 2024 06:57 AM

#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്....

Read More >>
Top Stories