#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്

#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്
Jun 15, 2024 09:52 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്‍റെ മുഖവാക്യം പിണറായി വിജയൻ എന്‍റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സി.പി.എം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്.

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്‍റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി.

2021 ജൂൺ 25 ന് പി.ജെ. ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി.പിന്നീട്, എം.വി ജയരാജന്‍റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്‍റെ മുഖചിത്രം എം.വി ജയരാജന്‍റേതാണ്.

ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം.

ചെങ്കോട്ട,ചെങ്കതിർ, ചുവപ്പു സഖാക്കൾ എന്നീ പേജ്കളുടെയും അഡ്മിൻമാർ സി.പി.എം കാരാണ്.വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.

കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്മിൻമാരെ വിലക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും എം.വി.ജയരാജൻ ആരോപിച്ചത്.

കോൺഗ്രസിനിപ്പോൾ സി.പി.എം -നേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു

#poralishajis #are #products #cpm #group #war #allege #cherianphilip

Next TV

Related Stories
'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

Jul 11, 2025 10:03 PM

'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, മെന്ന്​ ജോസ്​ കെ. മാണിയോട്​ ചോദ്യമുന്നയിച്ച്​ കെ.പി.സി.സി പ്രസിഡന്‍റ്​ സണ്ണി...

Read More >>
'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും; ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്' - സുരേഷ് ഗോപി

Jul 11, 2025 01:47 PM

'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും; ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്' - സുരേഷ് ഗോപി

'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും, ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്...

Read More >>
'രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലം, ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറിയിൽ' ; കെ മുരളീധരൻ

Jul 11, 2025 01:29 PM

'രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലം, ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറിയിൽ' ; കെ മുരളീധരൻ

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ...

Read More >>
’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

Jul 11, 2025 10:33 AM

’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

പ്രായപരിധിയെക്കുറിച്ചുള്ള ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം...

Read More >>
Top Stories

//Truevisionall