#PJayarajan | തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണം, ജനങ്ങൾക്കൊപ്പം നിൽക്കണം - പി.ജയരാജൻ

#PJayarajan | തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണം, ജനങ്ങൾക്കൊപ്പം നിൽക്കണം - പി.ജയരാജൻ
Jun 11, 2024 11:39 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ.

ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമർശം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്.

2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്.

നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണം, ജയരാജൻ പറഞ്ഞു.

വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്.

ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജയരാജൻ വ്യക്തമാക്കി.

#learn #election #defeat #stand #people - #PJayarajan

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories

Entertainment News