#health | ഹൃദയസ്തംഭനം; ഈ എട്ട് ലക്ഷണങ്ങള്‍ അവ​ഗണിക്കരുത്

#health | ഹൃദയസ്തംഭനം; ഈ എട്ട് ലക്ഷണങ്ങള്‍ അവ​ഗണിക്കരുത്
Jun 5, 2024 10:52 PM | By Susmitha Surendran

(truevisionnews.com)   ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോൾ മൂലം രക്തധമനികൾ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളിൽ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാർവഡ് ഹെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമിതവണ്ണവും ഉയർന്ന രക്തസമ്മർദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോളും വ്യക്തമാക്കുന്നു.

ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. ഹൃദ്രോഗ കേസുകളിൽ കൂടുതലും വ്യായാമമില്ലായ്മയാണ് കാരണമെന്നും പഠനങ്ങൾ പറയുന്നു.

ഹൃദയസ്തംഭനം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ബോധക്ഷയം വേഗത്തിലുള്ള ഹൃദയമിടിപ്പ് നെഞ്ചുവേദന തലകറക്കം ശ്വസിക്കാൻ ബുദ്ധിമുട്ട് ഛർദ്ദി വയറുവേദന നെഞ്ചുവേദന

ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളത് ഇവരിൽ..

പുകവലിക്കാരിൽ

ചീത്ത കൊളസ്‌ട്രോൾ ഉള്ളവരിൽ

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ

വ്യായാമം ചെയ്യാത്തവരിൽ

അമിതവണ്ണം ഉള്ളവരിൽ

അമിത മദ്യപാനം ഉള്ളവരിൽ

ഹൃദയത്തെ കാക്കാൻ ചെയ്യേണ്ടത്...

പുകവലി ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. അതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുക.

സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദ​ഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ ശീലമാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക.

ഉപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു.


#Heart #failure #Don't #ignore #these #eight #signs

Next TV

Related Stories
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
Top Stories










//Truevisionall