Jun 1, 2024 01:22 PM

തിരുവനന്തപുരം: (truevisionnews.com)  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.

അതിനിടെ മൃ​ഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമെന്ന് താൻ പറഞ്ഞിട്ടില്ല.

രാജരാജേശ്വരി ക്ഷേത്രം എന്നാണ് പറഞ്ഞത്. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ല. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോൾ ഒന്നും പറയില്ലെന്നും ഡി കെ കൂട്ടിച്ചേര്‍ത്തു. 

#Allegation #animal #sacrifice #May #not #take #place #Rajarajeswara #Temple #Govt #should #investigate #RameshChennithala

Next TV

Top Stories