#fashion | 'കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ല'; കറുപ്പ് സാരിയിൽ സുന്ദരിയായി റെബേക്ക

#fashion | 'കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ല'; കറുപ്പ് സാരിയിൽ സുന്ദരിയായി റെബേക്ക
May 31, 2024 07:36 PM | By Athira V

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് റെബേക്ക സന്തോഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത കസ്‍തൂരിമാൻ സീരിയലിലൂടെയാണ് റെബേക്ക സന്തോഷ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. യഥാര്‍ഥ പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചയം താരം അവതരിപ്പിച്ച കാവ്യയെയാണ്.

റെബേക്ക സന്തോഷിന്റെ പുതിയ ഒരു വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ഹിറ്റായി മാറിയിരിക്കുന്നതും. കറുപ്പ് സാരിയിൽ സുന്ദരിയായിരിക്കുകയാണ് പുറത്തുവിട്ട വീഡിയോയില്‍ മലയാളത്തിന്റെ പ്രിയ നടി റെബേക്കയുള്ളത്.

https://www.instagram.com/reel/C7mPGyzPb7r/?utm_source=ig_web_copy_link

 മനോഹരമായ ഒരു ക്യാപ്ഷനും വീഡിയോയ്‍ക്ക് താരം എഴുതിയതും ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ലെന്നാണ് വീഡിയോയ്‍ക്ക് ക്യാപ്ഷനായി റെബേക്ക സന്തോഷ് എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് കറുപ്പ് സാരി അണിഞ്ഞിരിക്കുന്നതെന്നുമാണ് താരം നൽകിയ ക്യാപ്‌ഷൻ.

ചിങ്കാരി കളക്ഷൻസാണ് സാരി തയാറാക്കിയിരിക്കുന്നത് എന്നും താരം കുറിച്ചിട്ടുണ്ട്. ചെറിയ ചുവടുകൾ കൂടി വെച്ചാണ് താരം മിന്നിത്തിളങ്ങുന്നതും. കാണുമ്പോൾ സിമ്പിളെന്ന് തോന്നും എങ്കിലും ഫോട്ടോകളില്‍ നല്ല ഭംഗിയായിരിക്കും കറുപ്പ് സാരിയെന്ന് പറയുന്നു ഒട്ടേറെ ആരാധകരും.

നിരവധി ആരാധകരാണ് റെബേക്ക സന്തോഷിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകള്‍ എഴുതിയിരിക്കുന്നതും അഭിനന്ദിച്ചിരിക്കുന്നതും. വര്‍ഷങ്ങള്‍ക്കിപ്പുറവും കസ്‍തൂരിമാൻ എന്ന ഹിറ്റ് സീരിയലിലെ കാവ്യയെ ആരാധകര്‍ സ്‍നേഹത്തോടെ ഓര്‍ക്കുന്നുണ്ടെന്നത് താരത്തിന്റെ ജനപ്രീതിക്ക് ഉദാഹരണം ആണ്.

അതിനാലാണ് റെബേക്ക സന്തോഷ് പങ്കുവയ്‍ക്കുന്ന വീഡിയോകള്‍ വലിയ ഹിറ്റായി മാറുന്നതെന്ന് വ്യക്തം. നടി റെബേക്ക സന്തോഷ് മോഡലിംഗ് രംഗത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് .

തിരുവമ്പാടി തമ്പാൻ എന്ന ജയറാം സിനിമയിലൂടെ ബാലനടിയായി അരങ്ങേറിയ റെബേക്ക മലയാളത്തില്‍ തന്നെ സപ്‍തമശ്രീ തസ്‍ക്കരയിലും സ്‍നേക്കൂടിലുമൊക്കെ വേഷമിട്ടപ്പോള്‍ സീരിയലുകളില്‍ സ്‍നേഹക്കൂട്, മിഴി രണ്ടിലും, നീലക്കുയില്‍ എന്നിവയാണ് ഹിറ്റായവയില്‍ പ്രധാനം.

#actor #rebecca #santhoshs #stylish #video #gets #attention

Next TV

Related Stories
#fashion |  ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

Jun 20, 2024 03:57 PM

#fashion | ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍...

Read More >>
#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

Jun 19, 2024 08:07 PM

#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്...

Read More >>
#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

Jun 18, 2024 11:18 AM

#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

വിസ്ക്കോസ് ഫാബ്രിക്കിൽ ഡിസൈന്‍ ചെയ്ത് ഈ വസ്ത്രം സസ്‌റ്റൈനബിൾ കളക്ഷനിൽ...

Read More >>
#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

Jun 17, 2024 03:22 PM

#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

നടി മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഹാനയ്ക്ക് ആരാധകർ ഏറെയാണ്. അഹാന ഇൻസ്റ്റഗ്രാമിലിടുന്ന ഓരോ പോസ്റ്റിലും ആളുകൾ എടുത്ത് പറയുന്ന കാര്യം...

Read More >>
#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

Jun 15, 2024 04:08 PM

#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

ഓര്‍ഗന്‍സ ഫാബ്രിക് വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ...

Read More >>
#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ  പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

Jun 11, 2024 03:54 PM

#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

ബീച്ച് തീം വരുന്ന നീല നിറത്തിലുലുള്ള ഷര്‍ട്ടും ഡെനിം പാന്റും കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമായിരുന്നു ആനന്ദിന്റെ...

Read More >>
Top Stories