#cowdied |നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് ആറ് പശുക്കൾ ചത്തു

#cowdied |നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് ആറ്  പശുക്കൾ ചത്തു
May 30, 2024 04:53 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)   നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ് ചത്തത്. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്.

അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.

തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.

പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാൽ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്.

തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു.

കുത്തിവെപ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി.

ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അരളിപൂവ് കഴിച്ച് പശുവും കിടാവും ചത്തത്.

#Cows #died #after #eating #rice #leaves #Neyyatinkara.

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:50 PM

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച...

Read More >>
 സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

May 31, 2025 09:16 PM

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്....

Read More >>
കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

May 31, 2025 09:02 PM

കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ...

Read More >>
Top Stories