#KSudhakaran | അലോഷ്യസിനെ മാറ്റാൻ ആലോചന നടന്നു; മദ്യപിച്ച് തമ്മിൽ തല്ലിയത് പാർട്ടിക്ക് നാണക്കേട് - സുധാകരൻ

#KSudhakaran | അലോഷ്യസിനെ മാറ്റാൻ ആലോചന നടന്നു; മദ്യപിച്ച് തമ്മിൽ തല്ലിയത് പാർട്ടിക്ക് നാണക്കേട് - സുധാകരൻ
May 30, 2024 08:38 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെഎസ്‍യു തെക്കൻ മേഖലാ നേതൃ പരിശീലന ക്യാംപിൽ വച്ച് നടന്ന കയ്യാങ്കളിക്കു പിന്നാലെ സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ മാറ്റാൻ ആലോചന നടന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.

കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ നടപടിയുണ്ടാകും.

ചെറുപ്പക്കാരായ കുട്ടികൾ മദ്യം ഉപയോഗിച്ച് തമ്മിൽ തല്ലിയെന്ന് പറയുന്നത് പാർട്ടിക്ക് അപമാനമാണെന്നും സുധാകരൻ പറഞ്ഞു.

ക്യാംപിലെ ഡിജെ പാര്‍ട്ടിക്കിടയില്‍ നടന്ന കൂട്ടത്തല്ലില്‍ നാല് നേതാക്കളെ കെഎസ്‍യു സസ്പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായ അൽ അമീൻ അഷ്റഫ്, ജെറിന്‍, അടിപിടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് എന്നിവർക്കെതിരെയായിരുന്നു നടപടി.

കെഎസ്‍യുവിൽ പുതിയ ജില്ലാ ഭാരവാഹികള്‍ വന്ന ശേഷമുള്ള തര്‍ക്കങ്ങളാണ് തല്ലിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.

#plan #replace #Aloysius; #Drunk #fights #shame #party - #KSudhakaran

Next TV

Related Stories
മുഖ്യമന്ത്രി വൈകുന്നത് ബിജെപിയിലെ കലഹം മൂലം; ഡൽഹി ജനത സഹിക്കേണ്ട കാര്യമില്ല - എഎപി

Feb 13, 2025 09:14 AM

മുഖ്യമന്ത്രി വൈകുന്നത് ബിജെപിയിലെ കലഹം മൂലം; ഡൽഹി ജനത സഹിക്കേണ്ട കാര്യമില്ല - എഎപി

പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുമായും അദ്ദേഹം കൂടിക്കാഴ്ച...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

Feb 5, 2025 06:21 AM

ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ്...

Read More >>
Top Stories