#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്
May 29, 2024 09:27 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്ന് ദിവസത്തെ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.

വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരുന്നതിനോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനോ വേണ്ടിയുള്ള തന്ത്രമാണിത്.

‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇത് നാളെതന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ -അഭിഷേക് സിങ്‍വി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. 

2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ രു​ദ്ര​ദാ​ന ഗു​ഹ​യി​ലായിരുന്നു 17 മ​ണി​ക്കൂ​ർ ധ്യാ​നം.

ഗു​ഹ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന ചി​ത്രം മോ​ദി​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ചി​​ത്രം വൈ​റ​ലു​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും മു​മ്പേ, മോ​ദി​യു​ടെ ‘ധ്യാ​ന​ചി​ത്രം’​ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്കും വ​ഴി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, മോ​ദി​യു​ടെ നീ​ക്കം വോ​ട്ടാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന് പ​ല നി​രീ​ക്ഷ​ക​രും വി​ല​യി​രു​ത്തിയിരുന്നു. ധ്യാനത്തിന് പോകുന്ന മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും രംഗത്തുവന്നിരുന്നു.

ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്. ‘ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?.

തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്.

കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -എന്നിങ്ങനെയായിരുന്നു മമതയുടെ പ്രതികരണം.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും.

രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക.

#Modi #meditation: #Congress #approaches #ElectionCommission

Next TV

Related Stories
#vdsatheesan | ‘എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനെ മോദി വിരുദ്ധത പഠിപ്പിക്കേണ്ട’ -വി ഡി സതീശൻ

Jun 15, 2024 01:30 PM

#vdsatheesan | ‘എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനെ മോദി വിരുദ്ധത പഠിപ്പിക്കേണ്ട’ -വി ഡി സതീശൻ

എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏതു സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം...

Read More >>
#VMuralidharan | കുവൈത്ത്ദുരന്തം: പിണറായിക്ക് മനുഷ്വത്വമില്ല, വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍ വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

Jun 15, 2024 11:19 AM

#VMuralidharan | കുവൈത്ത്ദുരന്തം: പിണറായിക്ക് മനുഷ്വത്വമില്ല, വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍ വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

ആരോഗ്യ മന്ത്രി കുവൈറ്റിൽ പോയിട്ട് എന്ത് ചെയ്യാനാണ്. കേരളത്തെ കേന്ദ്രം വേറെ കണ്ടിട്ടില്ല. മൃതദേഹം എത്തിച്ച അതേ വിമാനത്തിലാണ് വിദേശകാര്യ സഹമന്ത്രി...

Read More >>
#Sadiqalithangal | കമ്യൂണിസത്തെ മതത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങൾ

Jun 15, 2024 10:49 AM

#Sadiqalithangal | കമ്യൂണിസത്തെ മതത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങൾ

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി.പി.എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ...

Read More >>
#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്

Jun 15, 2024 09:52 AM

#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്‍റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ...

Read More >>
#rahulmamkootathil | ‘ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച ശേഷമേ പോരാട്ടം നിർത്തൂ’, ചോദ്യശരങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Jun 14, 2024 11:10 PM

#rahulmamkootathil | ‘ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച ശേഷമേ പോരാട്ടം നിർത്തൂ’, ചോദ്യശരങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ

അതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ കടമയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ...

Read More >>
#MVGovindan | കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു; തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു - എംവി ഗോവിന്ദൻ

Jun 14, 2024 05:47 PM

#MVGovindan | കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു; തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു - എംവി ഗോവിന്ദൻ

തോൽവിയെ പറ്റി പാർട്ടി ഗൗരവമായി പരിശോധിക്കുന്നതാണ്. ജനങ്ങളാണ് അവസാന വാക്ക്. കണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും. തിരുത്തേണ്ട കാര്യങ്ങൾ...

Read More >>
Top Stories