#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്
May 29, 2024 09:27 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്ന് ദിവസത്തെ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.

വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരുന്നതിനോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനോ വേണ്ടിയുള്ള തന്ത്രമാണിത്.

‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇത് നാളെതന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ -അഭിഷേക് സിങ്‍വി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. 

2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ രു​ദ്ര​ദാ​ന ഗു​ഹ​യി​ലായിരുന്നു 17 മ​ണി​ക്കൂ​ർ ധ്യാ​നം.

ഗു​ഹ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന ചി​ത്രം മോ​ദി​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ചി​​ത്രം വൈ​റ​ലു​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും മു​മ്പേ, മോ​ദി​യു​ടെ ‘ധ്യാ​ന​ചി​ത്രം’​ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്കും വ​ഴി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, മോ​ദി​യു​ടെ നീ​ക്കം വോ​ട്ടാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന് പ​ല നി​രീ​ക്ഷ​ക​രും വി​ല​യി​രു​ത്തിയിരുന്നു. ധ്യാനത്തിന് പോകുന്ന മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും രംഗത്തുവന്നിരുന്നു.

ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്. ‘ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?.

തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്.

കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -എന്നിങ്ങനെയായിരുന്നു മമതയുടെ പ്രതികരണം.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും.

രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക.

#Modi #meditation: #Congress #approaches #ElectionCommission

Next TV

Related Stories
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

Sep 3, 2024 03:57 PM

#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ അഴിമതിയാരോപണവുമായി...

Read More >>
#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

Sep 2, 2024 01:37 PM

#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം...

Read More >>
Top Stories