#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ
May 29, 2024 01:31 PM | By Athira V

സേലം: ( www.truevisionnews.com ) തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ആശുപത്രിയിൽ. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്.

ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തുടർന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി. തിങ്കളാഴ്ച 20 വിദ്യാർത്ഥികള്‍ക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കോളേജിൽ പരിശോധന നടത്തിയപ്പോൾ വിദ്യാർത്ഥികളിൽ ചിലർക്ക് നിർജലീകരണം ബാധിച്ചതായി കണ്ടെത്തി. തുടർന്ന് 82 വിദ്യാർത്ഥികളെ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംകെഎംസിഎച്ച്) എത്തിച്ചു.

അഞ്ച് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ 24 മണിക്കൂർ വാർഡിൽ നിരീക്ഷണത്തിലാക്കി. എല്ലാ വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജിഎംകെഎംസിഎച്ച് ഡീൻ ആർ മണി അറിയിച്ചു.

ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വയറ്റിൽ അസ്വസ്ഥത, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി കോളേജ് മാനേജ്‌മെന്‍റ് വാങ്ങിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സേലത്തെ ജില്ലാ ഓഫീസർ കതിരവൻ പറഞ്ഞു .

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിച്ചിട്ടില്ല. തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുക്കള അണുവിമുക്തമാക്കിയിട്ടില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ മലിനജലം കലർന്നെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഏഴ് ഭക്ഷണസാമ്പിളുകളും വെള്ള സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകളിൽ വിശദീകരണം ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്‍റിന് നോട്ടീസ് നൽകി.

#82 #nursing #students #fall #ill #after #eating #food #hostel #suspects #foodpoisoning #salem

Next TV

Related Stories
തെരുവുനായയുടെ കടിയേറ്റ അഞ്ച്  വയസ്സുകാരിക്ക് പേവിഷബാധ, അതീവഗുരുതരാവസ്ഥയില്‍

Apr 28, 2025 11:21 AM

തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസ്സുകാരിക്ക് പേവിഷബാധ, അതീവഗുരുതരാവസ്ഥയില്‍

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ...

Read More >>
#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

Jul 2, 2024 12:26 PM

#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

പട്ടാമ്പി റോഡിലുള്ള സെല്ല ഗോൾഡ് ആൻഡ് സിൽവറിലാണു ഞായർ രാത്രി മോഷണം...

Read More >>
#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

Jun 1, 2024 07:20 PM

#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ...

Read More >>
Top Stories