#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ
Jun 1, 2024 07:20 PM | By Athira V

മും​ബൈ: ( www.truevisionnews.com ) താജ്മഹൽ പാലസ് ഹോട്ടലിലും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

അരവിന്ദ് രാജ്പുത് എന്ന പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഫോൺകോളിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. മെയ് 27നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് രണ്ടിടത്തും തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ഈ വർഷം മാർച്ചിൽ ആകാശ എയറിന് ബോംബ് ഭീഷണി മുഴക്കിയ 42കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർപോർട്ടിൽ വൈകിയെത്തിയ ഭാര്യക്ക് കയറാൻ വേണ്ടി വിമാനം വൈകിപ്പിക്കാനായിരുന്നു ഇയാൾ വ്യാജ ഭീഷണി മുഴക്കിയത്. സമീപകാലങ്ങളിൽ ഡൽഹിയിലെ പല സ്ഥലങ്ങളിലും വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.

#threat #explosion #taj #hotel

Next TV

Related Stories
#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

Jul 2, 2024 12:26 PM

#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

പട്ടാമ്പി റോഡിലുള്ള സെല്ല ഗോൾഡ് ആൻഡ് സിൽവറിലാണു ഞായർ രാത്രി മോഷണം...

Read More >>
#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

May 29, 2024 01:31 PM

#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന്...

Read More >>
Top Stories