#sexuallytransmitteddisease |ലൈം​ഗികരോ​ഗികളിൽ വൻ വർധനവ്, പ്രതിവർഷം 25ലക്ഷം മരണങ്ങൾ, ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോ​ഗ്യസംഘടന

#sexuallytransmitteddisease |ലൈം​ഗികരോ​ഗികളിൽ വൻ വർധനവ്, പ്രതിവർഷം 25ലക്ഷം മരണങ്ങൾ, ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോ​ഗ്യസംഘടന
May 29, 2024 10:44 AM | By Susmitha Surendran

(truevisionnews.com)   എച്ച്.ഐ.വി., വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന.

മേൽപ്പറഞ്ഞവ പ്രധാന ആരോ​ഗ്യവെല്ലുവിളികളായി തുടരുകയാണെന്നും പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നുമാണ് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ഹെപ്പറ്റൈറ്റിസ് ബി,സി രോ​ഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്. ലോകത്തിന്റെ പലയിടങ്ങളിലും ലൈം​ഗികരോ​ഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2022-ൽ പുതിയ സിഫിലിസ് രോ​ഗികൾ പത്തുലക്ഷമായി ഉയർന്നു, ആ​ഗോളതലത്തിൽ ഈ രോ​ഗികളുടെ നിരക്ക് എൺപതുലക്ഷമാണ്.

അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോ​ഗികളുള്ളത്. സിഫിലിസ് രോ​ഗികളുടെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു.

2030 ആകുമ്പോഴേക്കും ഈ മഹാമാരികൾക്ക് അവസാനമുണ്ടാക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഫിലിസിന് പുറമേ ​ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈം​ഗികരോ​ഗങ്ങളിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്.

കോവിഡ് കാലത്ത് സിഫിലിസ് രോ​ഗികളിൽ വർധനവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2022-ൽ മാത്രം 1.1 ദശലക്ഷം സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 230,000 മരണങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

മരുന്നുകളോട് പ്രതിരോധശക്തിയാർജിച്ച ​ഗൊണോറിയ കേസുകളും കൂടുകയാണ്. 2022-ൽ പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകളുടെ നിരക്ക് 1.2 ദശലക്ഷമായും ഹെപ്പറ്റൈറ്റിസ് സി കേസുകൾ ഒരുദശലക്ഷമായും ഉയർന്നിട്ടുണ്ട്.

എന്നാൽ എച്ച്.ഐ.വി. കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020-ൽ 1.5 ദശലക്ഷമായിരുന്നത് 2022 ആയപ്പോൾ 1.3 ദശലക്ഷമായി കുറഞ്ഞു. 2022-ൽ 6,30,000 എച്ച്.ഐ.വി. മരണങ്ങൾ ഉണ്ടായതിൽ പതിമൂന്നുശതമാനം പതിനഞ്ചു വയസ്സിൽ താഴെയുള്ളവരിലാണ്.

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗിക രോഗം അഥവാ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

ലൈം​ഗിക രോ​ഗങ്ങളെ അകറ്റിനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക.

നിരവധി ആളുകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.

കോണ്ടം ഉപയോഗിക്കുക.

കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കരുത്.

പരിശോധനകൾ എല്ലാം നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ രക്തം സ്വീകരിക്കാവൂ.

ലൈംഗിക പങ്കാളിയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നൽകണം.

രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക.

രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ജീവിതം മുന്നോട്ടുനയിക്കാൻ സഹായിക്കും.

#World #Health #Organization #warns #huge #increase #sexually #transmitted #diseases #25 #lakh #deaths #per #year

Next TV

Related Stories
#health |  പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

Jun 20, 2024 01:35 PM

#health | പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

പാദങ്ങളിൽ സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില...

Read More >>
#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Jun 20, 2024 01:19 PM

#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍...

Read More >>
#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

Jun 19, 2024 08:14 PM

#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ...

Read More >>
#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

Jun 18, 2024 02:54 PM

#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് റോസ്...

Read More >>
#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

Jun 15, 2024 11:11 PM

#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ്...

Read More >>
#health |  രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

Jun 14, 2024 09:37 PM

#health | രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

ശാരീരികാരോ​ഗ്യത്തിന് മാത്രമല്ല മാനസികാരോ​ഗ്യത്തിനും ഉറക്കം...

Read More >>
Top Stories