#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും
May 28, 2024 09:13 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ.

കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​​ എ.ഐ.സി.സിയെ സമീപിക്കും.

​ക്യാമ്പിലെ തല്ല്​ കുട്ടികൾ തമ്മിലെ പ്രശ്​നമെന്ന്​ വിശദീകരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ വിഷയം തണുപ്പിക്കാൻ ശ്രമിക്കവേയാണ്​, സുധാകരൻ കടുത്ത നിലപാട്​ സ്വീകരിച്ചത്​. ​

സതീശനെയും സുധാകരനെയും അനുകൂലിക്കുന്നവർ തമ്മിലാണ്​ കെ.എസ്​.യു ക്യാമ്പിൽ ഏറ്റുമുട്ടിയത്​.

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

സംഭവത്തിൽ കെ.എസ്​.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്​പെൻഷനിലായി.

കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പാർട്ടിക്ക്​ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി തലപ്പത്തുനിന്നുതന്നെ വേണമെന്ന വാദമുന്നയിച്ചാണ്​ സുധാകരൻ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്​.

#KSU #rock: #KSudhakaran #change #XavierAloysius.; #AICC #approached

Next TV

Related Stories
'പിണറായി ഉറക്കം നിർത്തി എഴുന്നേറ്റ് ലഹരി വിഷയത്തിൽ ഇടപെടണം' -രമേശ് ചെന്നിത്തല

Mar 25, 2025 05:17 PM

'പിണറായി ഉറക്കം നിർത്തി എഴുന്നേറ്റ് ലഹരി വിഷയത്തിൽ ഇടപെടണം' -രമേശ് ചെന്നിത്തല

വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ...

Read More >>
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Mar 24, 2025 06:34 AM

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ...

Read More >>
 'വീണ വഞ്ചനയുടെ ആൾരൂപം, ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല; ഇതിന് മുമ്പത്തേത് മറന്നിട്ടില്ല' -കെ സുരേന്ദ്രൻ

Mar 21, 2025 07:47 PM

'വീണ വഞ്ചനയുടെ ആൾരൂപം, ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല; ഇതിന് മുമ്പത്തേത് മറന്നിട്ടില്ല' -കെ സുരേന്ദ്രൻ

അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ...

Read More >>
ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി

Mar 20, 2025 09:02 PM

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി

സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി...

Read More >>
‘മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ല, എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

Mar 19, 2025 07:38 PM

‘മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ല, എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ നേരത്തെ...

Read More >>
Top Stories