#ratfever | ഭീതി പടര്‍ത്തി എലിപ്പനി വ്യാപനം; ഈ മാസം മരിച്ചത് 9 പേർ, 20 ദിവസത്തിനിടെ 218 രോഗികൾ

#ratfever | ഭീതി പടര്‍ത്തി എലിപ്പനി വ്യാപനം; ഈ മാസം മരിച്ചത് 9 പേർ, 20 ദിവസത്തിനിടെ 218 രോഗികൾ
Oct 25, 2024 07:25 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) സംസ്ഥാനത്ത് ആശങ്കയൊഴിയാതെ എലിപ്പനി വ്യാപനം. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 25 പേർ എലിപ്പനി ബാധിച്ചും ലക്ഷണങ്ങളോടെയും മരിച്ചു.

എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു. ഓരോ മാസത്തെയും കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നു.

അപ്പോഴും പകർച്ചവ്യാധി പ്രതിരോധം എങ്ങുമെത്തിയിട്ടില്ല. വൈറൽ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവർ ഏറെയുണ്ടെങ്കിലും ആശങ്കയാകുന്നത് എലിപ്പനിയാണ്. പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു.

എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയിലധികവും. ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് മരണം സംഭവിച്ചു. രോഗലക്ഷണങ്ങളോടെ എത്തിയവർ 151.

എലിപ്പനി മരണം സംശയിക്കുന്നത് 16 പേർക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

എലിപ്പനി സ്ഥിരീകരിച്ചും സംശയിച്ചും ഇക്കഴിഞ്ഞ പത്ത് മാസത്തിനിടെ 300 ലധികം പേർക്ക് ജീവൻ നഷ്ടമായി. ബോധവത്കരണവും രോഗപ്രതിരോധ ഗുളിക കഴിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ ഓർമപ്പെടുത്തലും നടക്കുന്നതൊഴിച്ചാൽ രോഗവ്യാപനം തടയാനാകുന്നില്ല.

രോഗനിർണയത്തിലുണ്ടാകുന്ന താമസവും മരണക്കണക്ക് ഉയർത്തുന്നു. കഴിഞ്ഞ മാസങ്ങളിൽ കൂടുതലായി ഉണ്ടായിരുന്ന ഡെങ്കി കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം വൈറൽപനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരത്തിന് മുകളിൽ രോഗികളാണ്.

#ratfever #spreading #9 #deaths #this #month #218 #patients #20 #days

Next TV

Related Stories
#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Nov 27, 2024 07:56 PM

#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

അക്രമം നടന്ന് മണിക്കൂറുകൾക്കകം മലപ്പുറം സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ്...

Read More >>
#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

Nov 27, 2024 07:51 PM

#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും...

Read More >>
#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

Nov 27, 2024 07:34 PM

#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...

Read More >>
#Cpm | നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:17 PM

#Cpm | നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി...

Read More >>
Top Stories