#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ
May 28, 2024 03:32 PM | By VIPIN P V

പട്‌ന: (truevisionnews.com) കോളേജ് കാംപസില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.

കഴിഞ്ഞവര്‍ഷം നടന്ന ആഘോഷപരിപാടിയിലെ തര്‍ക്കത്തെച്ചൊല്ലിയുള്ള വൈരമാണ് 22-കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പട്‌ന ബി.എന്‍. കോളേജിലെ വൊക്കേഷണല്‍ ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഹര്‍ഷ് രാജാണ് കഴിഞ്ഞദിവസം മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സുല്‍ത്താന്‍ഗഞ്ച് കോളേജില്‍ പരീഷയെഴുതാന്‍ എത്തിയതായിരുന്നു ഹര്‍ഷ് രാജ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായി പട്‌ന സിറ്റി (ഈസ്റ്റ്) എസ്.പി. ഭരത് സോണി പറഞ്ഞു.

അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ്‌ അറസ്റ്റിലായത്. പട്‌ന കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ചന്ദന്‍യാദവാണ് അറസ്റ്റിലായത്.

ഇയാള്‍ കുറ്റം സമ്മതിച്ചതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷത്തെ ദസ്റ ആഘോഷത്തിനിടെ രണ്ട് സംഘമായി തിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഒരുവര്‍ഷം മുമ്പ് നടന്ന തര്‍ക്കത്തില്‍ തന്റെ ഈഗോ വ്രണപ്പെട്ടെന്ന്‌ ചന്ദന്‍യാദവ് മൊഴി നല്‍കിയതായി എസ്.പി. അറിയിച്ചു.

യുവാവിനെ സംഘം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളേജ് കാംപസില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഇതില്‍നിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംഭവത്തേച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും തുടങ്ങി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസംമുതല്‍ സംസ്ഥാനത്ത് ക്രമസമാധാനനില മോശമാവുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

ഭരണത്തില്‍ എന്‍.ഡി.എ. സര്‍ക്കാരിന് നിയന്ത്രണമില്ല. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം. കഠിനമായ ശിക്ഷ ഉറപ്പാക്കണം.

ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കില്‍ ബി.ജെ.പിക്കാര്‍ തെരുവിലിറങ്ങി ജംഗിള്‍ രാജെന്ന് ആരോപിക്കുമായിരുന്നു.

ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു. കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാര്‍ മന്ത്രി അശോക് ചൗധരി അറിയിച്ചു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

#Controversy #year #ago: #beaten #death #masked #men #college #campus; #one #person #arrested

Next TV

Related Stories
#crime |  ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Oct 17, 2024 12:47 PM

#crime | ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്....

Read More >>
#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

Oct 16, 2024 08:23 PM

#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ...

Read More >>
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

Oct 15, 2024 02:13 PM

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ...

Read More >>
Top Stories










Entertainment News