#crime | ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

#crime |  ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
Oct 17, 2024 12:47 PM | By Susmitha Surendran

ഗുരുഗ്രാം (ഹരിയാണ): (truevisionnews.com) ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

ആണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റേവാരി ജില്ലയിലെ ചില്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള അമിത് കുമാറിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്. സുഹൃത്തായ തരുണ്‍ എന്ന ജോണിയേയും (29) പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 26-നാണ് ഖലീല്‍പുര്‍ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തില്‍ മുറിവേറ്റ നിലയിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. പിന്നാലെ സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫറൂഖ്നഗര്‍ ക്രൈം യൂണിറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍, 15-കാരന് തന്റെ ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലനടത്തിയതെന്ന് മുഖ്യപ്രതി അമിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സുഹൃത്ത് തരുണ്‍ എന്ന ജോണിയുടെ സഹായത്തോടെ അമിത് മയക്കുമരുന്ന് നല്‍കിയ ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസിപി മനോജ് കുമാര്‍ പറഞ്ഞു.



#15year #old #boy #killed #suspicion #affair #with #his #wife #youth #arrested

Next TV

Related Stories
#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

Oct 16, 2024 08:23 PM

#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ...

Read More >>
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

Oct 15, 2024 02:13 PM

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ...

Read More >>
#murder |  കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

Oct 14, 2024 11:24 AM

#murder | കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

27കാരിയായ റാമി കേസരിയാണ് കാമുകൻ അനിൽ ​ഗം​ഗുലിന്റെ സഹായത്തോടെ വയോധികനെ...

Read More >>
Top Stories