#kkshailaja | വടകരയിൽ ശൈലജ ടീച്ചർ ജയിക്കുമോ ? വിജയിക്കാനുള്ള കണക്കുവഴി അറിയാം

#kkshailaja | വടകരയിൽ ശൈലജ ടീച്ചർ ജയിക്കുമോ ? വിജയിക്കാനുള്ള കണക്കുവഴി അറിയാം
May 27, 2024 05:40 PM | By Aparna NV

 കോഴിക്കോട് : (truevisionnews.com) കേരളം ഒന്നാകെ കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് വടകരയിലേത്. എൽഡിഎഫി ന് വേണ്ടിയുള്ള കെ കെ ശൈലജ ടീച്ചറുടെ സ്ഥാനാർത്ഥിത്വവും,മണ്ഡലം നിലനിർത്താനുള്ള യുഡിഎഫിൻ്റെയും സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെയും പോരാട്ടവും ഒപ്പം വിവാദങ്ങളുമാണ് വടകരയെ ശ്രദ്ധേയമാക്കുന്നത്.

  വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ ആരംഭിച്ച കണക്കു കൂട്ടലുകൾ ഇന്നും അവസാനിച്ചിട്ടില്ല.വോട്ടെണ്ണൽ ദിനം അടുക്കുന്നതോടെ കണക്കുകൂട്ടൽ വീണ്ടും സജീവമാകുകയാണ് വടകരയിൽ.

ഇരുമുന്നണികളും ജയമുറപ്പിക്കുന്ന കണക്കുകളുമായി രംഗത്തുണ്ട് വോട്ടെണ്ണൽ ദിനം അടുത്തെത്തുമ്പോൾ വടകരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിവിധ വിശകലനങ്ങൾ ട്രൂവിഷൻ ന്യൂസിൽ വായിക്കാം.

കെ കെ ശൈലജ ടീച്ചർ ജയിക്കാനുള്ള സാധ്യതകളെ സമഗ്രമായി പരിശോധിക്കുകയാണ് ഈ കുറിപ്പിൽ....

രാഷ്ട്രീയ അന്തരീക്ഷം

വടകര മണ്ഡലത്തിൽ പ്രത്യേകിച്ച് തരംഗങ്ങൾ ഒന്നും ഇല്ല എന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത് . തരംഗങ്ങൾ ഇല്ലാത്ത സാധാരണ തെരഞ്ഞെടുപ്പുകളിലാണ് കണക്കുകൾ ഏറെക്കുറെ ശരിയായുന്നത് .ശൈലജ ടീച്ചർക്കോ , ഷാഫിക്കോ അനുകൂലമായി തരംഗമുണ്ടായാൽ കണക്കുകൾ അപ്പാടെ തകിടം മറിയും.

വോട്ട് നില

പതിനൊന്ന് ലക്ഷത്തി പതിനഞ്ചായിരത്തിനടുത്താണ് പോൾ ചെയ്ത വോട്ടുകൾ. പോളിംഗ് ശതമാനത്തിൽ 4% ത്തിൻ്റെ കുറവ് ഉണ്ടെങ്കിലും അഞ്ച് വർഷം മുമ്പത്തേക്കാൾ ഏകദേശം അമ്പതിനായിരം വോട്ടുകൾ കൂടുതൽ പോൾ ചെയ്തു.

നോട്ടയും മറ്റുള്ളവരും

മൊത്തം പോൾ ചെയ്ത വോട്ടിൽ 12000 മുതൽ 15000 വരെ നോട്ടയും മറ്റ് സ്ഥാനാർത്ഥികളും നേടും. മുന്നണികൾ തമ്മിൽ കടുത്ത മൽസരം നടക്കുമ്പോൾ അത് 12000 വരെയായിരിക്കാനാണ് സാധ്യത .

ബിജെപിയുടെ വോട്ടുകൾ

കഴിഞ്ഞ തവണ ബി ജെ പി 80000 ൽ പരം വോട്ടുകളാണ് നേടിയത് . ഈ വർഷം ഒരു ലക്ഷം മുതൽ ഒരു ലക്ഷത്തി ഇരുപത്താഞ്ചായിരം വോട്ടുകൾ നേടുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ട് . എന്തായാലും ഇരുമുന്നണികളും തമ്മിൽ നടക്കുന്ന കടുത്ത മൽസരത്തിനിടയിലും ബിജെപിക്ക് 80000 വോട്ടുകൾ ഉറപ്പാണ് എന്നാണ് വിലയിരുത്തൽ.

  കണക്കിലെ കളി

നോട്ടയും മറ്റ് സ്ഥാനാർത്ഥികളും ബി ജെ പി യും നേടുന്ന വോട്ട് കുറച്ചാൽ 10 23 000 വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും കൂടി ലഭിക്കുക . ഇതിൽ 512500 വോട്ട് കിട്ടുന്ന സ്ഥാനാർത്ഥക്ക് ആയിരം വോട്ടിന് ജയിക്കാം .

എൽഡിഎഫ് സാധ്യത

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയിലും 443000 വോട്ട് എൽ ഡി എഫ് നേടിയിരുന്നു. ഉറച്ച പാർട്ടി വോട്ടുകൾ മാത്രമാണ് ഇതെന്നാണ് എൽ ഡി എഫ് വാദം. ഇതിനൊപ്പം പുതിയ വോട്ടിൽ 20000 വോട്ടെങ്കിലും ഇത്തവണ ഉറപ്പെന്ന് അവർ പറയുന്നു .

അങ്ങിനെയെങ്കിൽ എൽഡിഎഫിൻ്റെ ഉറച്ച് വോട്ട് 463000 ആയി ഉയരും . എങ്കിലും ജയിക്കാനുള്ള 5 12500 വോട്ടിന് 48500 വോട്ടിൻ്റെ കുറവ് എൽ ഡി എഫി ന് ഉണ്ടാകും . കഴിഞ്ഞ തവണ യുഡിഎഫിന് കിട്ടിയ 24250 വോട്ടുകൾ ഇത്തവണ എൽ ഡി എഫി ന് ലഭിച്ചാൽ എൽഡിഎഫ് ആയിരം വോട്ടിന് ജയിക്കും .

രാഷ്ട്രീയ സാധ്യത

കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ച ഏകദേശം 25000 വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിക്കുമോ എന്നത് ഒരു "മില്യൺ ഡോളർ " ചോദ്യമാണ്. എന്നാൽ അത് സാധ്യമാകുമെന്ന് എൽഡിഎഫ് ഉറച്ച് വിശ്വാസിക്കുന്നു . താഴെ പറയുന്ന നിരവധി ഘടകങ്ങൾ അവർ മുന്നോട്ട് വെക്കുന്നുമുണ്ട് .

ഇത്തവണ മുന്നണി വോട്ടുകൾ ചോരില്ലെന്ന് എൽഡിഎഫ് ഉറപ്പാക്കുന്നു . ഒപ്പം ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവത്തിന് നിശ്ചയമായും വോട്ടുകൾ ലഭിക്കുമെന്നും ഉറപ്പ് പറയുന്നു .സമീപകാലത്തെങ്ങുമില്ലാത്ത രൂപത്തിൽ ജനതാദൾ ( ആർജെഡി ) എൽഡിഎഫിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു.

ഒപ്പം കേരള കോൺഗ്രസ് മാണിക്ക് മലയോര മേഖലയിൽ ഉള്ള വോട്ടും നിർണ്ണായകമാവും. കൂടാതെ കുറച്ച് കോൺഗ്രസ്സ് വോട്ടുകളും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. നിഷ്പക്ഷ വോട്ടുകൾ ഏറിയ പങ്കും ശൈലജ ടീച്ചർക്കായിരക്കുമെന്നാണ് ഇടത് പ്രതീക്ഷ .

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ ശമ്പരിമല വിഷയം , രാഹുൽ ഇഫക്ട് , പെരിയ കൊലക്കേസ് എന്നിങ്ങനെയുള്ള പ്രതികൂല വിഷയങ്ങൾ ഇത്തവണ ഇല്ല എന്നതും എൽഡിഎഫിൻ്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

 ഇത്തരം ഘടകങ്ങൾ പിന്തുണച്ച് കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ച 25000 വോട്ടുകൾ എൽ ഡി എഫ് ലേക്ക് ഷിഫ്റ്റ് ചെയ്താൽ വടകരയിൽ കെ കെ ശൈലജ ടീച്ചറുടെ വിജയം സുനിശ്ചിതമായിരിക്കും.

#Will #Shailaja #teacher #win #in #Vatakara #Know #the #formula #to #win

Next TV

Related Stories
റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Mar 30, 2025 03:43 PM

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം...

Read More >>
ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

Mar 30, 2025 09:53 AM

ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

മനസ്സിനെ മാറ്റിമറിക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും ലഹരിയിലേക്ക് നയിക്കുന്നതാണ്....

Read More >>
ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

Mar 18, 2025 01:45 PM

ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

യുവജനങ്ങളിൽ ഒരു ചെറിയ വിഭാഗം സന്തോഷത്തിനുവേണ്ടി അധാർമികമായ മേഖല തെരഞ്ഞെടുത്ത് മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് സന്തോഷം ലഭിക്കാനായി സമയം...

Read More >>
വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

Mar 12, 2025 05:06 PM

വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

ഓരോ പത്തുവർഷത്തിൽ അഥവാ, ഒരു ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം വളരെ കുറച്ച് തവണ മാത്രമേ...

Read More >>
ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

Mar 6, 2025 07:51 PM

ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

പിടഞ്ഞു വീഴുന്ന മനുഷ്യരെ കണ്ടിട്ടും ചിതറുന്ന രക്തം കണ്ടിട്ടും അറപ്പ് തീരാത്ത ഇവരിൽ എന്ത് ചേതോവികാരമാണ്...

Read More >>
Top Stories










GCC News