#donamurdercase |കാനഡയിൽ മലയാളി യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ? മുങ്ങിയത് ഒന്നര കോടി രൂപയുമായി

#donamurdercase |കാനഡയിൽ മലയാളി യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ? മുങ്ങിയത് ഒന്നര കോടി രൂപയുമായി
May 26, 2024 07:06 AM | By Susmitha Surendran

ചാലക്കുടി: (truevisionnews.com)  കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു.

അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നും ഇയാൾ ദില്ലിയിൽ വിമാനമിറങ്ങിയെന്നും വിവരമുണ്ട്.

പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്.

എന്നാൽ കാനഡയിൽ നടന്ന കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ലാൽ കെ പൗലോസിനെ ഇനിയും കാനഡയിലെ പൊലീസ് സംഘത്തിന് കണ്ടെത്തായിട്ടില്ല.

മെയ് ഏഴിന് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ അയച്ചിരുന്നു.

കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്.

ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്.

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാന‍ഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞത്.

ലാല്‍ ദില്ലിയില്‍ വിമാനമിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലാലിന്‍റെ പാസ് പോര്‍ട്ടിന്‍റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോര്‍ട്ടില്‍ നാടുവിടുകയോ ചെയ്യുമെന്നാണ് ഡോണയുടെ ബന്ധുക്കളുടെ സംശയം.

ലാല്‍ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തില്‍ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

#Dona #resident #Chalakudy #who #killed #Canada #cremated #today.

Next TV

Related Stories
#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

Jun 17, 2024 01:16 PM

#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ...

Read More >>
#buffalo  |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

Jun 17, 2024 01:12 PM

#buffalo |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

പോത്ത് അക്രമാസക്തനായിരുന്നുവെങ്കിലും അപകടമോ നാശനഷ്ടങ്ങളോ...

Read More >>
#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Jun 17, 2024 01:08 PM

#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും....

Read More >>
#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

Jun 17, 2024 12:28 PM

#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ...

Read More >>
 #arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Jun 17, 2024 12:27 PM

#arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

Read More >>
#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

Jun 17, 2024 12:23 PM

#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും കണ്ടെത്തൽ....

Read More >>
Top Stories