#accident | അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം

#accident |  അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം
May 25, 2024 10:10 AM | By Susmitha Surendran

മുംബൈ: (truevisionnews.com)  മഹാരാഷ്ട്രയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്നുവയസ് പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം കാര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാഗ്പുരിലെ സെന്‍ഡ ചൗക് പ്രദേശത്താണ് സംഭവം.

കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയും കുഞ്ഞും മറ്റൊരാളുമാണ് പരിക്കേറ്റവര്‍.

കാറില്‍ സഞ്ചരിച്ചിരുന്നവരെ മെഡിക്കല്‍ പരിശോധനക്കയച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് പുണെയില്‍ ബൈക്ക് യാത്രികരായ രണ്ട് ഐടി ജോലിക്കാര്‍ മരിച്ചതിനെ പിന്നാലെ നടന്ന സംഭവമായതിനാല്‍ത്തന്നെ ആളുകള്‍ തീവ്രമായാണ് പ്രതികരിച്ചത്.

കാര്‍ തകര്‍ത്തതുകൂടാതെ കാറോടിച്ചിരുന്നയാളെ ജനങ്ങള്‍ തടഞ്ഞുവെക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു.

#3 #people #including #baby #injured #speeding #car #collision #crowd #vandalized #vehicle

Next TV

Related Stories
മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

Jun 1, 2025 03:27 PM

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി...

Read More >>
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
Top Stories