#DogStolen | ജഡ്ജിയുടെ നായ മോഷണംപോയി; അയൽക്കാരായ ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്‌

#DogStolen | ജഡ്ജിയുടെ നായ മോഷണംപോയി; അയൽക്കാരായ ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്‌
May 23, 2024 09:14 PM | By VIPIN P V

ലഖ്‌നൗ: (truevisionnews.com) ഉത്തര്‍പ്രദേശിലെ സിവില്‍ കോടതി ജഡ്ജിയുടെ നായയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഇരുപതോളം ആളുകള്‍ക്കെതിരെ കേസെടുത്ത് പോലീസ്.

ഉത്തര്‍പ്രദേശിലെ ബറേലിയിലെ വസതിയില്‍നിന്നാണ് നായയെ മോഷ്ടിച്ചത്. അയല്‍വാസികളാണ് നായയെ മോഷ്ടിച്ചതെന്ന ജഡ്ജിയുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ നിയമത്തിന്റെ (അനിമല്‍ ക്രുവല്‍റ്റി ആക്ട്) അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് ജഡ്ജി ഇപ്പോള്‍ നിയമിതനായിരിക്കുന്നത്.

അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ബറേലിയിലെ സണ്‍സിറ്റി കോളനിയിലാണ് താമസിക്കുന്നത്. ഇവിടുത്തെ വീട്ടില്‍നിന്നാണ് നായ മോഷ്ടിക്കപ്പെട്ടത്.

അയല്‍വാസിയായ ഡംപി അഹമ്മദ് എന്നയാളാണ് തങ്ങളുടെ നായയെ മോഷ്ടിച്ചതെന്നാണ് ജഡ്ജിയുടെ വീട്ടുകാര്‍ പറയുന്നത്.

സംഭവം നടക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഡംപിയുടെ കുടുംബവുമായി ജഡ്ജിയുടെ കുടുംബം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി എഫ്.ഐ.ആറില്‍ പറയുന്നു.

നായ ഡംപിയുടെ ഭാര്യയേയും മകളേയും തെരുവില്‍വെച്ച് ആക്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായത്. മെയ് 16-ന് രാത്രി 9.45-ഓടുകൂടിയാണ് വഴക്കുണ്ടായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു.

ജഡ്ജിയുടെ വീട്ടിലെത്തിയ ഡംപിയുടെ ഭാര്യയാണ് തർക്കത്തിലേർപ്പെട്ടത്. തന്നെയും മകളെയും ജഡ്ജിന്റെ നായ ആക്രമിച്ചെന്നും അതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും ചോദിച്ചാണ് തർക്കം ആരംഭിച്ചത്.

ഇത് പതിയ ഇരുകൂട്ടരും തമ്മിലുള്ള വലിയ വാഗ്വാദത്തിലേക്ക് വഴിവെച്ചു. വഴക്കിന്റെ അവസാനം ഡംപിയുടെ മകന്‍ ഖ്വാദിര്‍ ഖാന്‍ ജഡ്ജിയുടെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

ഈ വഴക്കിനുപിന്നാലെയാണ് നായയെ കാണാതായത്. അതുകൊണ്ടുതന്നെ ഇതിനുപിന്നില്‍ ഡംപി അഹമ്മദും കുടുംബവുമാണ് എന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്.

സംഭവം അറിഞ്ഞ ജഡ്ജി ബറേലി പോലീസിനെ ഫോണില്‍ ബന്ധപ്പെട്ടു. സംഭവം ഫോണിലൂടെ പോലീസിനെ അറിയിക്കുകയും പരാതി ഫയല്‍ ചെയ്യുകയും ചെയ്തു.

കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഇരുപതോളം പേർക്കെതിരേ കേസെടുത്തത്. നായയ്ക്കായുള്ള തിരച്ചിലും പോലീസ് നടത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയെയും വീട്ടുകാരെയും ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

#judge'#dogstolen; #police #registeredcase #twenty #neighbors

Next TV

Related Stories
#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

Jun 25, 2024 09:32 AM

#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ...

Read More >>
#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

Jun 25, 2024 06:59 AM

#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള...

Read More >>
#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

Jun 25, 2024 12:00 AM

#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും...

Read More >>
#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

Jun 24, 2024 10:46 PM

#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും വകുപ്പുതല അനാസ്ഥയാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന...

Read More >>
#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

Jun 24, 2024 08:16 PM

#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്....

Read More >>
Top Stories