#explosion | കെമിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി; മരണം ഏഴായി ഉയർന്നു, നിരവധിപേർക്ക് പരിക്ക്

#explosion | കെമിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി; മരണം ഏഴായി ഉയർന്നു, നിരവധിപേർക്ക് പരിക്ക്
May 23, 2024 07:46 PM | By Athira V

മുംബൈ: ( www.truevisionnews.com ) മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റു.

മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടുത്തത്തിന് കാരണമായി.

തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.

#dombiwali #chemical #factory #explotion #7 #killed

Next TV

Related Stories
#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

Jun 25, 2024 09:32 AM

#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ...

Read More >>
#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

Jun 25, 2024 06:59 AM

#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള...

Read More >>
#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

Jun 25, 2024 12:00 AM

#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും...

Read More >>
#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

Jun 24, 2024 10:46 PM

#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും വകുപ്പുതല അനാസ്ഥയാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന...

Read More >>
#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

Jun 24, 2024 08:16 PM

#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്....

Read More >>
Top Stories