കോഴിക്കോട്: ( www.truevisionnews.com ) ബാലുശേരി തലയാട് - കക്കയം റോഡിലേക്ക് മരം കടപുഴകി വീണു. ബൈക്കിൽ യാത്ര ചെയ്ത വാർഡ് മെമ്പർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരം പൊടുന്നനെ വീഴുകയായിരുന്നു.
കാറ്റത്ത് ചാഞ്ഞ മരം പ്രദേശവാസികൾ നോക്കിനിൽക്കെയായിരുന്നു റോഡിലേക്ക് വീണത്. ഈ സമയം മറുവശത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന ലാലി രാജുവിനെ ആളുകൾ ശബ്ദമുണ്ടാക്കി നിർത്തിക്കുകയായിരുന്നു.
സ്കൂട്ടർ നിർത്തിയതും മരം വീണു. കനത്ത മഴ തുടരുന്നതിനാൽ ദുരിതബാധിതരുണ്ടോ എന്ന് അന്വേഷിക്കാൻ ഇറങ്ങിയതായിരുന്നു ലാലി.
സ്കൂട്ടറിൽ വരുന്ന സമയത്ത് റോഡിന്റെ മറുവശത്തുനിന്ന് ആളുകൾ ശബ്ദമുണ്ടാക്കിയപ്പോൾ വണ്ടി നിർത്തുകയായിരുന്നെന്നും ഉടൻതന്നെ മുന്നിലേക്ക് മരം വീഴുകയായിരുന്നുവെന്നും ലാലി പറഞ്ഞു.
പനയാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ഇന്നലെ വൈകിട്ട് മുതൽ തലയാട്, കക്കയം ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്.
#panchayat #member #narrowly #avoids #danger #tree #collapses #during #storm