#suicidecase | സ്ത്രീധനമായി 80 പവൻ വേണം, മാനസികമായി പീഡിപ്പിച്ചു; നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും മാതാവും റിമാൻഡിൽ

#suicidecase | സ്ത്രീധനമായി 80 പവൻ വേണം, മാനസികമായി പീഡിപ്പിച്ചു; നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും മാതാവും റിമാൻഡിൽ
May 23, 2024 02:10 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും റിമാൻഡ് ചെയ്തു. കണ്ണൂർ ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23) ആണ് മരിച്ചത്.

യുവതിയുടെ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആൻ്റണി (24), ഇയാളുടെ മാതാവ് സോളി ആൻ്റണി (47) എന്നിവരെയാണ് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തത്.

നാല് മാസം മുമ്പായിരുന്നു ഡെൽനയുടെയും സനൂപിന്റെയും വിവാഹം. സ്ത്രീധനമായി 80 പവൻ വേണമെന്നാവശ്യപ്പെട്ട് വീട്ടിൽ പോകണമെന്ന് പറഞ്ഞ് പ്രതികൾ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇത് സഹിക്കാൻ വയ്യാതെ യുവതി ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലെത്തുകയായിരുന്നു.

ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിൽ വച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവതിയുടെ മരണം. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിച്ചെന്നും മരണത്തിനുത്തരവാദികൾ ഭർതൃവീട്ടുകാരാണെന്നും ആരോപിച്ച് ഡെൽനയുടെ കുടുംബം നേരത്തെ ആലക്കോട് പൊലീസിൽ പരാതി നൽകി.

ചികിത്സയിലിരിക്കെ കുന്ദമംഗലം മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സനൂപിനും സോളിക്കുമെതിരെ കേസെടുക്കുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.

എന്നാൽ ഡെൽന മരിച്ചതോടെ, ഡി വൈ എസ് പി പ്രമോദിന്റെ നിർദേശാനുസരണം സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സനൂപിനെയും സോളിയേയും അറസ്റ്റ് ചെയ്തത്.

#Husband #mother #remanded #suicide #newlywed #Kannur

Next TV

Related Stories
#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

Jun 16, 2024 07:40 AM

#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്....

Read More >>
#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

Jun 16, 2024 07:24 AM

#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

ഇന്നലെ തന്നെ തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. തോമസ് സി ഉമ്മൻ പുതിയ വീട് വെക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവിടെ...

Read More >>
#fire |രണ്ട്   വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

Jun 16, 2024 07:01 AM

#fire |രണ്ട് വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം...

Read More >>
#custody |വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ കസ്റ്റഡിയിൽ

Jun 16, 2024 06:40 AM

#custody |വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ കസ്റ്റഡിയിൽ

തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്....

Read More >>
#accident |  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;  14കാരൻ   മരിച്ചു

Jun 16, 2024 06:22 AM

#accident | ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 14കാരൻ മരിച്ചു

ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്....

Read More >>
Top Stories