#bodyfound | കൊടുവള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നിരവധി കേസുകളിലെ പ്രതി, വീണ് മരിച്ചതെന്ന് സംശയം

#bodyfound | കൊടുവള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നിരവധി കേസുകളിലെ പ്രതി, വീണ് മരിച്ചതെന്ന് സംശയം
May 23, 2024 12:18 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിൻ്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം.

ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു.

ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി നിന്നിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ അന്വേഷണം നടത്തിയ ശേഷമാണ് മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞത്.

താമരശേരി പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി പരേതന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#koduvally #dead #body #found #case #victim #identified

Next TV

Related Stories
#carpassenger | കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസം

Jun 16, 2024 11:10 AM

#carpassenger | കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസം

നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുള്‍പ്പടെ കാറിൽ നിന്നും...

Read More >>
#sexualasult |  സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

Jun 16, 2024 11:05 AM

#sexualasult | സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അധ്യാപകർ ചൈൽഡ്‌ലൈനിൽ...

Read More >>
#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Jun 16, 2024 10:58 AM

#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്....

Read More >>
#arrest |  ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

Jun 16, 2024 10:35 AM

#arrest | ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ...

Read More >>
Top Stories