#murdercase | 20കാരിയുടെ മരണം: 'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്

#murdercase | 20കാരിയുടെ മരണം: 'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്
May 22, 2024 10:08 PM | By Athira V

ബംഗളൂരു: ( www.truevisionnews.com ) ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്.

കളുടേത് കൊലപാതകമാണെന്ന മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍ നിന്ന് വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. വീടിന്റെ പരിസരത്തെ സിസി ടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ മേയ് 15നാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. 'ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ കണ്ടില്ല.

കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മകളെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്.

ഇതില്‍ ദുരൂഹതയുണ്ട്.' മാത്രമല്ല, താന്‍ വന്നപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും മാതാവ് സൗമ്യ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളാണ് മകള്‍. എല്ലാം വിഷയങ്ങളും തുറന്ന് പറയുമായിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും സൗമ്യ ആവശ്യപ്പെട്ടു.

#bengaluru #college #student #death #police #register #murder #case

Next TV

Related Stories
#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

Jun 21, 2024 06:24 PM

#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

Jun 21, 2024 05:52 PM

#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി...

Read More >>
#MURDER |മകളുമായുള്ള ബന്ധം എതിർത്തു;  പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം  മർദ്ദിച്ചു കൊന്നു

Jun 20, 2024 02:32 PM

#MURDER |മകളുമായുള്ള ബന്ധം എതിർത്തു; പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം മർദ്ദിച്ചു കൊന്നു

ചൊവ്വാഴ്ച രാവിലെ ​ചിഞ്ച്പാഡയിൽ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച്...

Read More >>
#murder |  വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Jun 20, 2024 01:29 PM

#murder | വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

അക്രമിക്കപ്പെടുമെന്ന ഭീതിമൂലം പ്രദേശത്തെ ചില കടകൾ അടഞ്ഞു...

Read More >>
#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

Jun 20, 2024 12:25 PM

#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

നെയ്യാര്‍ഡാം സി.ഐ. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍...

Read More >>
#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി  പൊലീസ് പിടിയില്‍

Jun 20, 2024 09:10 AM

#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്‍

സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ...

Read More >>
Top Stories