#murder | യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ

#murder |  യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ
May 22, 2024 08:33 AM | By Athira V

​ഗാസിയാബാദ്: (( www.truevisionnews.com ) 24കാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മുഹമ്മദിൻ്റെ സുഹൃത്തുക്കളായ താജ് മുഹമ്മദ് (20), പുനീത് ​ഗോസൈൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് ​ഗാസിയാബാദിലെ തിബ്രാ ​ഗ്രാമത്തിലാണ് സംഭവം.

മെയ് 15ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മുഹമ്മദിൻ്റെ പിതാവ് മോദിന​ഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആ‍ർ ഫയൽ ചെയ്തു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിബ്രയിലെ ഡ്രെയിനിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി റൂറൽ വിവേക് ചന്ദ് യാദവ് പറഞ്ഞു.

കുറ്റകൃത്യത്തിൽ നികിത് ഗുജ്ജാർ (21), തുഷാർ (21) എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ദീൻ മുഹമ്മദും നികിത്തും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ മുഹമ്മദ് നികിതിൻ്റെ കാർ കേടുവരുത്തുകയായിരുന്നു.

ആ നഷ്ടത്തിന് പ്രതികാരമായി മുഹമ്മദിനെ ഒരു പാഠം പഠിപ്പിക്കാൻ നാല് പേരും പദ്ധതിയിട്ടു. മുഹമ്മദിനെ കാറിൽ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നുവെന്ന് പൊലീസ് ആരോപിച്ചു.

തിബ്ര ഗ്രാമത്തിലെ അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. താജ് മുഹമ്മദിനെയും പുനീത് ഗോസൈനെയും ജയിലിലേക്ക് അയച്ചതായും ഇവരുടെ രണ്ട് കൂട്ടാളികളായ നികിത് ഗുജ്ജറും തുഷാറും നിലവിൽ ഒളിവിലാണെന്നും ഡിസിപി അറിയിച്ചു.

#two #arrested #killing #24 #year #old #man #ghaziabad

Next TV

Related Stories
#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

Jun 15, 2024 12:16 PM

#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്‍വെച്ച്...

Read More >>
#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്

Jun 15, 2024 11:19 AM

#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്

കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ്...

Read More >>
#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ

Jun 15, 2024 08:01 AM

#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ

ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#murder |  അരുംകൊല; ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Jun 14, 2024 10:30 PM

#murder | അരുംകൊല; ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന്...

Read More >>
#murder |  മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

Jun 13, 2024 04:47 PM

#murder | മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം...

Read More >>
Top Stories