ആലപ്പുഴ: (truevisionnews.com) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം വൃദ്ധ മരിച്ചെന്ന ആരോപണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ കോളേജില്‍ എത്തിയ ഡിഎംഇ തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമൈബയുടെ മകന്‍ നിയാസിന്റെയും പ്രിന്‍സിപ്പില്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു.
പുന്നപ്ര സ്വദേശിനിയായ ഉമൈബയുടെ മൃതദേഹുമായി ബന്ധുക്കളും നാട്ടുകാരും അര്‍ധരാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത് വന്‍ വിവാദമായിരുന്നു.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്നാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
രാവിലെ മെഡിക്കല്‍ കോളേജിലെത്തിയ ഡിഎംഇ തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ഉമൈബയുടെ മകന്‍ നിയാസിന്റെ മൊഴിയെടുത്തു.
അനാസ്ഥ കാട്ടിയ വകുപ്പ് മേധാവി അടക്കമുള്ളവര്‍ക്കെതിരെ നിയാസ് മൊഴി നല്‍കി. ചികിത്സാ രേഖകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് സൂപ്രണ്ട്, മേട്രന്‍മാര്‍ എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തി.
ഹൃദ്രോഗവിഭാഗം മേധാവി ഡോക്ടര്‍ വിനയ കുമാറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നേരിട്ട് ഡിഎംഇക്കാണ് കൈമാറിയിരിക്കുന്നത്.
#Medical #malpractice #medicalcollege': #Inquiry #director #medicaleducation #launched