#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
May 17, 2024 12:01 PM | By VIPIN P V

പൊ​ൻ​കു​ന്നം: (truevisionnews.com) ചെ​റു​വ​ള്ളി മൂ​ലേ​പ്ലാ​വി​ന് സ​മീ​പം മ​ണി​മ​ല​യാ​റ്റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി.

കോ​ത്ത​ല​പ്പ​ടി മ​ലം​മ്പാ​റ സ്വ​ദേ​ശി ത​ട​ത്തേ​ൽ ബി​ജി ബി​ജു​വി​നെ (കി​ച്ചു-25) ആ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ മ​ണി​മ​ല​യാ​റ്റി​ലെ ഞ​ള്ളി​പ്പ​ടി ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ബി​ജി. ബി​ജി​യും ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രും വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

മീ​ൻ പി​ടി​ച്ച ശേ​ഷം തി​രി​കെ പോ​കും മു​മ്പ്​ ആ​റ്റി​ലെ ക​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും നീ​ന്തു​ന്ന​തി​നി​ടെ ക​യ​ത്തി​ൽ യു​വാ​വ് മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

കൂ​ടെ​യു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഒ​പ്പം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മ​ണി​മ​ല പൊ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷ സേ​ന​യും ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള ടീം ​എ​മ​ർ​ജ​ൻ​സി​യും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​​ണ്ടെ​ത്താ​നാ​യി​ല്ല.

#young #man #who #bathe #Manimalayat #friends

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories










Entertainment News